നിശ്ചയച്ചടങ്ങുകള്‍ക്കിടെ നൃത്തച്ചുവടുകളുമായി ഈ സെലിബ്രേറ്റി അമ്മമാര്‍; വീഡിയോ വൈറല്‍

ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയും പ്രതിശ്രുതവരന്‍ നിക്ക് ജോനാസും വാര്‍ത്തകളില്‍ നിറഞ്ഞുതന്നെ നില്‍ക്കുകയാണ്. പ്രിയങ്കയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസിന്റെയും വിവാഹനിശ്ചയച്ചടങ്ങിലെ വീഡിയോയാണ് ഇപ്പോ‍ള്‍ പുറത്ത് വന്നിരിക്കുന്നത് .

പഞ്ചാബി നൃത്തത്തിനൊത്ത് പ്രിയങ്കയുടെ അമ്മ മധുമാലതി ചുവടുവയ്ക്കുന്നു. പഞ്ചാബി നൃത്തം അത്ര പരിചയമില്ലാത്ത നിക്കിന്റെ അമ്മ ‌ഡിനൈസ് ജോനാസിന് മധുമാലതി ചുവടുകള്‍ പഠിപ്പിച്ച് നല്‍കുകയാണ് .


ഡിനൈസ് ജോനാസ് തന്നെയാണ് ആണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

ഇക്ക‍ഴിഞ്ഞ പതിനേഴിനായിരുന്നു വിവാഹനിശ്ചയം. മുംബൈയിലെത്തിയ നിക്കും കുടുംബവും പ്രിയങ്കയുടെ കുടുംബത്തിനൊപ്പം അത്താഴവിരുന്നിൽ പങ്കെടുത്തു.

ചടങ്ങിനുശേഷം കുടുംബാംഗങ്ങൾ മുംബൈയിലെ അനാഥാലയം സന്ദർശിക്കുകയും ചെയ്തു. 2017ലെ മെറ്റ് ഗാലക്കിടെയാണ് 36 കാരിയായ പ്രിയങ്കയും 25 കാരനായ നിക്കും പരിചയപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News