പ്രളയകെടുതിയില്‍ കേന്ദ്രം സഹായം നല്‍കുമെന്ന് കേന്ദ്രസംഘത്തലവന്‍; മുഖ്യമന്ത്രിയും, ധനകാര്യ മന്ത്രിയേയും നേരില്‍ കാണും

തിരുവനന്തപുരം: പ്രളയകെടുതിയില്‍ കേന്ദ്രം സഹായം നല്‍കുമെന്ന് സംഘത്തലവന്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

നാശനഷ്ടങ്ങള്‍ വിലയിരുത്താനാണ് തങ്ങള്‍ എത്തിയതെന്നും ബാങ്കുകളും, ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും ദേബാഷിഷ് പാണ്ടേ പറഞ്ഞു. വൈകിട്ട് മുഖ്യമന്ത്രിയും, ധനകാര്യ മന്ത്രിയേയും കാണുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയാണ് ദേബാശിഷ് പാണ്ടേ.

ക്ലൈം സെറ്റില്‍മെന്റിനായി 4000 കോടി രൂപ

തിരുവനന്തപുരം: ക്ലൈം സെറ്റില്‍മെന്റിനായി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 4000 കോടി രൂപ വേണ്ടിവരുമെന്ന് യൂണൈറ്റഡ് ഇന്‍ഷുറന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടികെ ഹരിദാസ് പറഞ്ഞു. ക്ലൈം സെറ്റില്‍മെന്റിനായി കൂടുതല്‍ സര്‍വ്വയന്‍മാരെ നിയമിക്കുമെന്നും ഹരിഭാസ് പീപ്പിളിനോട് പറഞ്ഞു.

ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എത്ര തുക ക്ലൈം വന്നാലും കൊടുത്ത് തീര്‍ക്കുമെന്നും ഹരിദാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here