ഒമാനിലെ മലയാളികളുടെ ശ്രദ്ധയ്ക്ക്; ദുരിതാശ്വാസത്തിന് ഫണ്ടു ശേഖരിക്കുന്നതിന് സോഷ്യല്‍ ക്ലബ്ബ് പ്രവര്‍ത്തനം ആരംഭിച്ചു

കേരളത്തിലുണ്ടായ പ്രളയ ദുരിതാശ്വാസത്തിന് ഫണ്ടു ശേഖരിക്കുന്നതിന് ഒമാനിലെ സോഷ്യല്‍ ക്ലബ്ബ് പ്രവര്‍ത്തനം ആരംഭിച്ചു.

ധനസമാഹരണം നടത്താന്‍ നവംബര്‍ അവസാനം വരെയാണ് Oman Minitsry of Social Development അനുമതി നല്‍കിയിരിക്കുന്നത് എന്ന് ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

താഴെ കാണിച്ചിരിക്കുന്ന Bank account വഴിയോ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ ദാര്‍സൈറ്റിലെ ഓഫീസിലെത്തിയോ, ശാഖകള്‍, 26 ഭാഷാ വിഭാഗങ്ങള്‍ എന്നിവ വഴിയോ സഹായം നല്‍കാവുന്നതാണ്. ഇന്ത്യക്കാര്‍ക്ക് പുറമേ വിദേശികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഫണ്ട് ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്.

ചുരുങ്ങിയത് അഞ്ചു കോടി രൂപ ഇങ്ങനെ ലഭിക്കും എന്ന് ക്ലബ് കണക്കു കൂട്ടുന്നു. ക്ലബ്ബിന്റെയും ശാഖകളുടെയും ഭാഷാ വിഭാഗങ്ങളുടെയെല്ലാം അംഗങ്ങളെല്ലാം കൂടി ഏഴായിരത്തില്‍പരം പേര്‍ ഉണ്ടാവും.

ഓരോ അംഗവും ചുരുങ്ങിയത് 5 റിയാല്‍ വീതം വെച്ച് സംഭാവന നല്‍കണമെന്ന് ചെയര്‍മാന്‍ ഡോ.സതീഷ് നമ്പ്യാര്‍ അഭ്യര്‍ത്ഥിച്ചു. ധനശേഖരണം അല്ലാതെ ദുരിതാശ്വാസ സാമഗ്രികള്‍ തങ്ങള്‍ ശേഖരിക്കുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.

ഒമാനിലെ നിയമപ്രകാരം ഇന്ത്യക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഫണ്ടു ശേഖരിക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന് മാത്രമാണ് അനുവാദം.

മറ്റുള്ളവര്‍ ഫണ്ട് ശേഖരിക്കുന്നത് കണ്ടെത്തിയാല്‍ 6 മാസം മുതല്‍ 3 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമായി കണക്കാക്കും എന്ന് ഒമാന്‍ സാമൂഹ്യ വികസന മന്ത്രാലയം വ്യക്തമാക്കി.

ധനസമാഹരണം വമ്പിച്ച വിജയമാക്കണമെന്ന് ഒമാനിലെ ഇന്ത്യന്‍ സമൂഹത്തോടും വിദേശികളോടും ക്ലബ്ബ് അഭ്യര്‍ത്ഥിച്ചു. ഡോ.സതീഷ് നമ്പ്യാര്‍ക്ക് പുറമേ വാര്‍ത്താ സമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ സി.എം സര്‍ദാര്‍, ജനറല്‍ സെക്രട്ടറി ബാബു രാജേന്ദ്രന്‍. സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറി പി.എം. ജാബിര്‍ എന്നിവരും പങ്കെടുത്തു.

Account details:
Indian Social Club Kerala Relief Fund
Bank Muscat
0333005572320088

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here