
തിരുവനന്തപുരം: പ്രളയബാധിത മേഖലകളിലെ ജനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കാനുറച്ച് ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും.
പ്രളയ മേഖലകളില്‍ മിനിമം ബാലന്‍സ് വ്യവസ്ഥ ഒഴിവാക്കും. രണ്ട് മാസത്തേക്കാണ് മിനിമം വ്യവസ്ഥ ഒഴിവാക്കുക.
ഡ്യൂപ്ലിക്കേറ്റ് പാസ് ബുക്ക്, എടിഎം കാര്‍ഡുകള്‍ എന്നീവ സൗജന്യമായി നല്‍കും.
പ്രളയത്തില്‍ മരിച്ചവരുടെ ക്ലെയിം സെറ്റില്‍മെന്റ് ഒരു ദിവസം കൊണ്ട് നല്‍കാമെന്ന് എല്‍ഐസി അറിയിച്ചു.
വാഹന നഷ്ട പരിഹാരം പരമാവധി വേഗത്തില്‍ നല്‍കാമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ അറിയിച്ചു.
SLBC യോഗത്തിന് മുന്നോടിയായി ചേര്‍ന്ന ഇന്‍ഷുറന്‍സ്/ബാങ്ക് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ധാരണ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here