ഇനി ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ല; കാരണം വെളിപ്പെടുത്തി പ്രിയാമണി

തെന്നിന്ത്യന്‍ സിനിമകളിലെ നിറസാന്നിധ്യമാണ് പ്രിയാമണി. മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട താരം. വിവാഹത്തിനുശേഷവും സിനിമ രംഗത്ത് സജീവനായി നില്‍ക്കുന്ന താരം ഇനി ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം ക‍ഴിഞ്ഞ വര്‍ഷമായിരുന്നു പ്രിയയുടേയും മുസ്തഫയുടേയും വിവാഹം. തുടര്‍ന്ന് സിനിമാ രംഗത്ത് സജീവമായിരുന്നെങ്കിലും ചുംബന രംഗത്ത് അഭിനയിക്കാന്‍ തയ്യാറല്ലെന്നാണ് താരം പറയുന്നത്. കാരണം മറ്റൊന്നുമല്ല, നടന്‍മാരുമായി അടുത്തിടപെടുന്നത് ഭര്‍ത്താവ് മുസ്തഫക്ക് ഇഷ്ടമില്ല.

തന്‍റെ ഭര്‍ത്താവിനും കുടുംബത്തിനും ഇഷ്ടമില്ലാത്തതുകൊണ്ട് ഇനി ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്നാണ് നടിയുടെ നിലപാട്.

അതേസമയം, സിനിമയില്‍ അഭിനയിക്കുന്നതില്‍ ഭര്‍ത്താവിനും കുടുംബത്തിലും നല്ല താല്‍പ്പാര്യമാണെന്നും പ്രിയമണി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here