മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലില്‍ അടയ്ക്കരുത്: സുപ്രീം കോടതി

മാവോയിസ്റ്റ് ബന്ധമാരോപിച്ച് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് സുപ്രീംകോടതിയുടെ ആശ്വാസം.

ആരെയും ജയിലിലടക്കണ്ടെന്ന് സുപ്രീംകോടതി. തുടര്‍ വാദം നടക്കുന്ന സെപ്ന്റബര്‍ ആറ് വരെ സ്വവസതികളില്‍ തടങ്കലില്‍ പാര്‍പ്പിച്ചാല്‍ മതിയെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വാണന്ന് ഓര്‍ക്കണമെന്നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞു.

മാവോയിസ്റ്റ് ബന്ധവും,പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നുമാരോപിച്ചാണ് എഴുത്തുകാരെയും ചിന്തകന്‍മാരെയും രാജ്യവ്യാപകമായി മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്.

ഇതിനെതിരെ ചരിത്രകാരനായ റോമില ഥാപ്പര്‍, സാമ്പത്തിക വിദഗ്ദ്ധന്‍ പ്രഭാത് പട്‌നായിക് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിച്ച സുപ്രീംകോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു.

കേസുമായി ബന്ധമില്ലാത്തവരാണ് ഹര്‍ജിക്കാര്‍.അത് കൊണ്ട് ഹര്‍ജി തള്ളണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കി.

വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വാണ്.ഹര്‍ജി പരിഗണിച്ചില്ലെങ്കില്‍ ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വ് പൊട്ടിത്തെറിക്കുമെന്ന് ഓര്‍ക്കണമെന്നും അദേഹം വ്യക്തമാക്കി.

കൃത്യമായ തെളിവുകള്‍ പോലും ഇല്ലാതെ, വാറന്റ് പോലുമില്ലാത്ത അറസ്റ്റാണ് നടന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മനുഅഭിഷേക് സിങ്ങവി ചൂണ്ടികാട്ടി.

കേസ് വിശദമായി കേട്ട കോടതി തുടര്‍ വാദം നടക്കുന്ന സെപ്ന്റബര്‍ ആറ് വരെ അറസ്റ്റിലായവരെ ജയിലില്‍ പാര്‍പ്പിക്കേണ്ടന്ന് വ്യക്തമാക്കി.

അവരവരുടെ സ്വവസതികളില്‍ തടങ്കലില്‍ പാര്‍പ്പിക്കാമെന്നും ഉത്തരവിട്ടു.തെലുങ്ക് കവി വരവര റാവു, അഭിഭാഷകയും ദേശിയ ലോ കോളേജ് അദ്ധ്യാപികയുമായ സുധ ഭരദ്വാജ്,

മാധ്യമ പ്രവര്‍ത്തകനായ ഗൗതം നാവഖേല,വരുണ്‍ ഗോണ്‍സാല്‍വോസ്,അരുണ്‍ ഫെറേറ തുടങ്ങിയവരെയാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി മഹാരാഷ്ട്ര പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

അറസ്റ്റിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് എത്തി. അറസ്റ്റിനെതിരെ സ്വമേധായ കേസെടുത്ത ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ മഹാരാഷ്ട്ര പോലീസിന് നോട്ടീസ് അയച്ചു.

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് സിപിഐഎം അടക്കമുള്ള പ്രതിപക്ഷ സംഘടനകള്‍ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News