‘എന്‍റെ കേരളം എത്ര സങ്കടം’; കണ്ണീരോടെ ഉഷാ ഉതുപ്പ് പാടുന്നു

മഹാപ്രളയത്തില്‍ മുങ്ങിയ കേരളത്തിന്‍റെ ദു:ഖത്തില്‍ പങ്കുചേര്‍ന്നു പോപ്പ് ഗായിക ഉഷ ഉതുപ്പും. ഉഷ ഉതുപ്പ് എന്ന ഗായികയെ മലയാളികള്‍ നെഞ്ചിലേറ്റിയ ഹിറ്റ് നമ്പറായ എന്‍റെ കേരളം, എത്ര സുന്ദരം എന്ന ഗാനം ‘എന്‍റെ കേരളം… എത്ര സങ്കടം എന്നുമാറ്റിപ്പാടിയാണ് ദീദി കെടുതി അനുഭവിക്കുന്ന കേരള ജനതയുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്നത്.

ദൈവത്തിന്‍റെ സ്വന്തം നാടിനോടുള്ള ആദരസൂചകമാണ് ഈ ഗാനം. ഹരിതാഭവും ആരോഗ്യപൂര്‍ണവുമായ കേരളത്തിന്‍റെ നല്ലനാളെയ്ക്കായി ഒരു പ്രാര്‍ഥനയാണിത് എന്ന കുറിപ്പോടെയാണ് ഉഷാ ഉതുപ്പ് വിഡിയോ പങ്കുവച്ചത്.

പ്രളയക്കെടുതി അനുഭവിച്ച കേരളത്തിന്‍റെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയാണ് ഗാനം ‘പ്രളയതാളം’ എന്ന പേരിലാണ് ആല്‍ബം എത്തിയത്. ചിറ്റൂര്‍ ഗോപിയുടെ വരികള്‍ക്ക് സുമിത് രാമചന്ദ്രനാണ് സംഗീതം പുനരാവിഷ്‌കരിച്ചത്.

ഗാനത്തിലെ എല്ലാവരികളും കേരളത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ വിവരിക്കുന്നതാണ്

കേരളത്തിന്‍റെ അവസ്ഥ കണ്ട് സങ്കടം തോന്നിയെന്നും ഇത്ര ദൂരെ ഇരുന്ന് കേരളത്തിനായി നമുക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നു ഞാന്‍ മകള്‍ അഞ്ജലിയോടു ചോദിച്ചതായി ഉഷാ ഉതുപ്പ് പറയുന്നു.

കരഞ്ഞുകൊണ്ടിരിക്കാതെ ചിറ്റൂര്‍ ഗോപിയെ വിളിച്ച് ‘എന്‍റെ കേരളം’ എന്ന ഗാനത്തിന്‍റെ വരികള്‍ കേരളത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ അനുസരിച്ച് മാറ്റി എഴുതാമോ എന്നു ചോദിക്കണമെന്നും അവള്‍ എന്നോടു പറഞ്ഞു.

അതുപ്രകാരം ഞാന്‍ അദ്ദേഹത്തെ വിളിച്ചു. അങ്ങനെയാണു ഈ ഗാനം പിറന്നത്. കേരളത്തോടുള്ള ആദരസൂചകമായി ഈ ഗാനം ഞാന്‍ സമര്‍പ്പിക്കുന്നുവെന്നും ഉഷായ ഉതുപ്പ് പറയുന്നു.

ബംഗാള്‍ സ്വദേശികളായ രണ്ടുപേരാണ് ഗാനം എഡിറ്റ് ചെയ്തത്. ചിറ്റൂര്‍ ഗോപിയുടെ വരികള്‍ അവര്‍ക്ക് തര്‍ജമ ചെയ്ത് നല്‍കി. അവര്‍ അതു എഡിറ്റ് ചെയ്‌തെന്നും ഉഷ ഉതുപ്പ് വ്യക്തമാക്കി.

കോട്ടയം സ്വദേശി ജാനി ഉതുപ്പിന്‍റെ ഭാര്യയായ ഉഷ ഉതുപ്പ്ലോകത്തെവിടെ മ്യൂസിക് പ്രോഗ്രാം ചെയ്യുമ്പോഴും എന്‍റെ കേരളം എത്ര സുന്ദരം എന്ന ഗാനം പാടിയിരുന്നു.

ഉഷാ ഉതുപ്പ് തന്നെയായിരുന്നു ഈ ഗാനത്തിന് സംഗീതം നല്‍കിയത്. തന്‍റെ വളര്‍ത്തുനാടായ കേരളത്തെ അവര്‍ അത്രയേറെ സ്‌നേഹിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News