പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹായവുമായി സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികൾ

സംസ്ഥാനത്തെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹായവുമായി സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികൾ.

ഇടുക്കി വണ്ടിപ്പെരിയാർ പ്രദേശത്ത് വീട് നഷ്ടപ്പെട്ടവർക്ക് വീടുവയ്ക്കാൻ രണ്ട് ഏക്കർ ഭൂമി നൽകിയിരിക്കുകയാണ് പീരുമേട് സിവിൽ സപ്ലൈസ് റേഷൻ ഇൻസ്പെക്ടർ ഗണേശനും ഭാര്യ പെരിയാർ വില്ലേജിൽ ഓഫീസ് സ്റ്റാഫ് ആയ എഴിലരശിയും.

പീരുമേട് താലൂക്കിലെ റേഷൻ ഇൻസ്പെക്ടറായ എം.ഗണേശൻ, ഭാര്യ പെരിയാർ വില്ലേജ് യു.ഡി ക്ലാർക്കായ എഴിലരശി എന്നിവരാണ് ദുരിതബാധിതർക്ക് വീട് വെയ്ക്കാൻ രണ്ട് ഏക്കർ ഭൂമി നൽകിയത്.

കനത്ത മഴയിൽ പെരിയാർ കരകവിഞ്ഞൊഴുകി തോടെ വള്ളക്കടവ് മുതൽ ചപ്പാത്ത് വരെയുള്ള ഭാഗത്ത് 95 ഓളം വീടുകൾ തകർന്നിരുന്നു. ഈ പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിച്ച ക്യാമ്പുകളിലായിരുന്നു ഗണേണനും ഭാര്യയും സേവനം ചെയ്തിരുന്നത്.

ക്യാമ്പുകളിൽ കഴിയുന്നവരുടെ കണ്ണീരും സങ്കടവും തന്നെയാണ് തങ്ങളുടെ ഇത്തരമൊരു തീരുമാനത്തിന് കാരണമെന്ന് ഗണേശൻ പറഞ്ഞു.

രണ്ടു കുട്ടികളും അമ്മയും അടങ്ങുന്ന അഞ്ചു പേരാണ് ഈ കുടുംബത്തിൽ. തോട്ടം തൊഴിലാളികളുടെ മക്കളായാണ് ഇരുവരും ജനിച്ചത്.

കഠിന പ്രയത്നത്തിലൂടെ സർക്കാർ ഉദ്യോഗം കരസ്ഥമാക്കി. ഇരുവരും ചേർന്ന് കഴിഞ്ഞ പത്ത് വർഷമായി വണ്ടിപ്പെരിയാറിൽ സൗജന്യമായി പി.എസ്.സി. കോച്ചിങ് സെൻറർ നടത്തുന്നുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News