ഷോപ്പിംഗ് മാളിന്‍റെ വെബ് സ്റ്റോറില്‍ കയറി ഓണ്‍ലൈന്‍ തട്ടിപ്പ്; ഓര്‍ഡര്‍ ചെയ്തത് ലക്ഷങ്ങള്‍ വിലവരുന്ന സാധനങ്ങള്‍; അവസാനം പൊലീസ് പിടിയില്‍

കൊച്ചി: കൊച്ചി ഇടപ്പള്ളി ലുലുമാളിന്‍റെ വെബ് സ്റ്റോറില്‍ കയറിയാണ് രണ്ടംഗ സംഘം ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയത്.

ഇതെ തുടര്‍ന്ന് ഹരിയാന സ്വദേശികളായ പങ്കജ് തന്‍വാര്‍,മനീഷ് ശര്‍മ്മ എന്നിവരെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

ലുലു വെബ് സ്റ്റോറില്‍ നിന്നും കമ്പ്യൂട്ടര്‍,ക്യാമറ,മൊബൈല്‍ ഫോണ്‍ എന്നിങ്ങനെ ലക്ഷങ്ങള്‍ വിലവരുന്ന ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ ഇവര്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തു.

തുടര്‍ന്ന് ബാങ്കിന്‍റെ പേയ്മെന്‍റ് ഗേറ്റ് വേ ഹാക്ക് ചെയ്തു.അതുകൊണ്ടുതന്നെ വാങ്ങുന്ന ഉപകരണത്തിനുള്ള പണം അടച്ചതായാണ് സ്റ്റാറ്റസില്‍ രേഖപ്പെടുത്തുക.

ഇതിനു ശേഷം ലുലു മാളില്‍ നേരിട്ടെത്തി ഇവ വാങ്ങാനാണ് സംഘം തീരുമാനിച്ചിരുന്നത്.കൂടുതല്‍ സാധനങ്ങള്‍ ഇത്തരത്തില്‍ തട്ടിപ്പിലൂടെ കരസ്ഥമാക്കാനും സംഘം തയ്യാറെടുത്തിരുന്നു.

എന്നാല്‍ ഇവരുടെ നടപടികളില്‍ സംശയം തോന്നിയ മാള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഘം തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു. തുടര്‍ന്ന് തന്ത്രപരമായ നീക്കത്തിലൂടെ പ്രതികളെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും പിന്നീട് കോടതിയില്‍ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News