നടിയെ ആക്രമിച്ച കേസ്; എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ പരിഗണിക്കും. കുറ്റപത്രത്തിന്‍റെ ഭാഗമായ കൂടുതല്‍ രേഖകള്‍ വേണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജിയില്‍ കോടതി നാളെ വിധി പറഞ്ഞേക്കും.

ഇതിനകം 85 രേഖകള്‍ പ്രോസിക്യൂഷന്‍ കൈമാറിയെങ്കിലും മുപ്പത്തഞ്ചോളം രേഖകള്‍ ഇനിയും ലഭിക്കാനുണ്ടെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

അതേ സമയം തന്‍റെ കുറ്റസമ്മത മൊ‍ഴി തെളിവായി സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി സമര്‍പ്പിച്ച ഹര്‍ജിയും കോടതി നാളെ പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News