മുസ്ലീം ലീഗ് ഓഫീസിലെ ബോംബ് സ്ഫോടനം സമഗ്ര അന്വേഷണം വേണം: സിപിഎെഎം

ഇരിട്ടി മുസ്‌ലിം ലീഗ് ഓഫീസിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിക്കുകയും ഓഫീസിൽ നിന്നും മാരക ആയുധങ്ങൾ കണ്ടെടുക്കുകയും ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐഎം.

ലീഗിൽ തീവ്രവാദികൾ ഉണ്ടെന്നതിനു തെളിവാണ് ഇരിട്ടിയിൽ ഉണ്ടായ സംഭവമെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പറഞ്ഞു.

അക്രമ രാഷ്ട്രീയത്തിനെതിരെ പ്രസംഗിക്കുന്ന ലീഗ് നേതാക്കളുടെ യഥാർത്ഥ മുഖമാണ് സംഭവത്തിലൂടെ പുറത്തായതെന്നും പി ജയരാജൻ പറഞ്ഞു.

കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ ലീഗ് ഓഫീസിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിക്കുകയും ഓഫീസിൽ നിന്നും മാരക ആയുധങ്ങൾ കണ്ടെടുക്കുകയും ചെയ്ത സംഭവത്തിൽ വൻ പ്രതിരോധത്തിലാണ് ലീഗ് നേതൃത്വം.

സ്ഫോടനം ഉണ്ടായ ഉടൻ എസി യുടെ കമ്പ്രസർ പൊട്ടിത്തെറിച്ചതാണ് എന്ന് വരുത്തി തീർക്കാനായിരുന്നു ലീഗ് നേതാക്കളുടെ ശ്രമം.

എന്നാൽ ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ഉഗ്ര ശേഷിയുള്ള ഐസ്ക്രീം ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്തിയതോടെ നേതൃത്വവും പ്രതികൂട്ടിലായി.

ഓഫീസിൽ നിന്നും നാടൻ ബോംബുകളും വടിവാളുകൾ ഉൾപ്പെടെ മാരക ആയുധങ്ങളും കണ്ടെത്തിയതോടെ എന്തായിരുന്നു ലീഗിന്റെ ലക്ഷ്യമെന്ന ചോദ്യമാണ് ഉയരുന്നത്.

സമാധാന അന്തരീക്ഷം നിലനിന്നിരുന്ന ഇരിട്ടിയിൽ കലാപത്തിന് കോപ്പ് കൂട്ടുകയായിരുന്നോ ലീഗ് എന്നതാണ് സംശയം.

സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സി പി ഐ എം ആവശ്യപ്പെട്ടു.

ലീഗ് പ്രാദേശിക ഭാരവാഹികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.

നിയമ വിരുദ്ധമായി ആയുധങ്ങൾ കൈവശം വയ്ക്കുക,സ്ഫോടകവസ്തുക്കൾ സൂക്ഷിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News