കൈപിടിക്കാന്‍ യുവതയൊന്നാകെ; ശുചീകരണ ദൗത്യത്തില്‍ പങ്കുചേര്‍ന്ന് യുവജന കമ്മീഷനും

കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്ത ദുരന്തത്തെ അതിജീവിക്കാന്‍ യുവജനത അത്യുത്സാഹത്തോടെയാണ് യുവജനത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്ക് ചേരുന്നത് നാം കണ്ടതാണ്.

പ്രളയത്തിന് ശേഷയുള്ള ശുചീകരണ പ്രവര്‍ത്തനത്തിലും സേവന സന്നദ്ധരായി കേരളീയ യുവത്വം ഒന്നിച്ചിറങ്ങിയതോടെ ശ്രമകരമായ ശുചീകരണമെന്ന ദൗത്യം മുഖ്യമന്ത്രി പറഞ്ഞതുപോലെ പ്രയാസങ്ങളില്ലാതെ നമ്മള്‍ അതിജീവിക്കുകയാണ്.

ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ യുവജന കമ്മീഷനും മുന്നിട്ടിറങ്ങി. യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്‍റെ നേതൃത്വത്തില്‍ പ്രളയം വലിയ തോതില്‍ നാശം വിതച്ച് പ്രദേശങ്ങളിലാണ് ഇവര്‍ ശുചീകരണത്തിനിറങ്ങിയത്.

കുട്ടനാട്, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ യൂത്ത് ക്ലബ്ബുകളുടേയും കോര്‍ഡിനേറ്റര്‍മാരുടേയും നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തികള്‍ നടന്നുവരുന്നത്.

ജനതയുടെയാകെ എെക്യത്തോടെ നാം അതിവേഗം അതിജീവിക്കുകയാണ്. നവകേരള ശൃഷ്ടിക്ക് യുവജനതയൊന്നാകെ രംഗത്തുണ്ടെന്നും ചിന്താ ജെറോം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചിന്താ ജെറോം 50000 രൂപ നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News