പ്രളയക്കെടുതി; പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നു

തിരുവനന്തപുരം: പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനം തുടരുന്നു.
നിയമസഭാ സമ്മേളനത്തിന്‍റെ കൂടെ സത്ത ഉള്‍ക്കൊണ്ടുകൊണ്ട് വൈകുന്നേരം ചേരുന്ന മന്ത്രിസഭാ യോഗം പുനര്‍നിര്‍മ്മാണം സംബന്ധിച്ച് കൂടുതല്‍ തീരുമാനം കൈക്കൊള്ളും.

കരുണാനിധിയും വാജ്പൈയും ഉള്‍പ്പെടെ പ്രളയ ദുരന്തത്തില്‍ മരിച്ചവരെക്കൂടെ സ്മരിച്ചുകൊണ്ടായിരിക്കും സഭാ സമ്മേളനം തുടങ്ങുക.

പ്രളയത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ പ്രത്യേക പ്രസ്ഥാവനയും ഉണ്ടാവും. പ്രതിപക്ഷ നേതാവിനും കക്ഷിനേതാക്കള്‍ക്കും പുറമെ പ്രളയം ദുരന്തം വിതച്ച മണ്ഡലങ്ങളിലെ എംഎല്‍എമാരും സംസാരിക്കും.

രാവിലെ 9 മണിമുതല്‍ 2 മണിവരെയാണ് സഭ സമ്മേളിക്കുക. പുനരധിവാസം പുനര്‍നിര്‍മാണം എന്നീവിഷയങ്ങളില്‍ സര്‍ക്കാറിനോട് യോജിച്ചും വിയോജിച്ചുമുള്ള അഭിപ്രായങ്ങള്‍ പ്രതിപക്ഷത്തുനിന്നും ഉയരും.

ക‍ഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ സര്‍ക്കാറിനെതിരെ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന വിമര്‍ശനങ്ങള്‍ സഭയിലും ഉയര്‍ന്നേക്കാമെങ്കിലും സര്‍ക്കാര്‍ നിലപാടുകള്‍ക്ക് പൊതുസമൂഹത്തില്‍ ലഭിച്ച പിന്‍തുണ സഭയിലും പ്രതിഫലിച്ചേക്കും.

വരും ദിവസങ്ങളില്‍ നടത്താനിരിക്കുന്ന പുനരധിവാസവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പരാമര്‍ശിക്കുന്നതായിരിക്കും സഭയിലവതരിപ്പിക്കുന്ന പ്രമേയം.

വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചര്‍ച്ചകള്‍ക്കും പ്രമേയത്തില്‍ വ്യക്തതയുണ്ടാവും.

സഭാ സമ്മേളനത്തിനു ശേഷം മന്ത്രിസഭാ യോഗം ചേര്‍ന്നു പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News