പ്രളയക്കെടുതി: പ്രത്യേക നിയമസഭാസമ്മേളനം തുടങ്ങി; നഷ്ടം വാര്‍ഷിക പദ്ധതി അടങ്കലിനേക്കാള്‍ അധികം

കനത്ത കാലവര്‍ഷമാണ് പ്രളയക്കെടുതിക്ക് വ‍ഴിവച്ചത്.

മുന്നറിയിപ്പുകള്‍ സ്വീകരിച്ചിരുന്നെങ്കിലും പ്രവചിച്ചതിനേക്കാള്‍ വലിയ കാലവര്‍ഷമാണ് ലഭിച്ചത്.

സമാനതകളില്ലാത്ത രക്ഷാ പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടന്നത്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കേരളത്തിനകത്തും പുറത്തും നിന്ന് വലിയ സഹായമാണ് ലഭിച്ചത്.

ബോട്ട് മറിഞ്ഞ് അപകടത്തില്‍പെട്ടിട്ടും മത്സ്യതൊ‍ഴിലാളികള്‍ പിന്‍മാറിയില്ല.

നാടിന്‍റെ സ്വന്തം സേനയായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരാന്‍ മത്സ്യ തൊ‍ഴിലാളികള്‍ക്ക് ക‍ഴിഞ്ഞു.

പ്രളയത്തിലും മണ്ണിടിച്ചിലിലും 14 പേരെ കണാതായി 140 പേര്‍ ആശുപത്രിയില്‍. 483 പേര്‍ മരണപ്പെട്ടു

56000 ഹെക്ടര്‍ കൃഷി നശിച്ചു.

ടൂറിസം പോലുള്ള മേഖലകള്‍ക്ക് വലിയ തിരിച്ചടിയുണ്ടായി.

പുനര്‍നിര്‍മാണത്തിന് കേരള ജനത ഒന്നായി മുന്നിട്ടിറങ്ങുന്ന അനുഭവം സര്‍ക്കാറിന് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.

സാമ്പത്തിക സമാഹരണത്തോട് കേരളത്തിനകത്തും പുറത്തുമുള്ള മലയാളികള്‍ താല്‍പര്യത്തോടെയാണ് പ്രതികരിച്ചത്.

ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 730 കോടി രൂപ.

പുനര്‍നിര്‍മാണത്തില്‍ ലോക കേരളസഭയുടെ സാധ്യതകളും പരിഗണിക്കും. പരിസ്ഥിതി സൗഹൃദ നിര്‍മാണ പ്രവര്‍ത്തനങ്ങളെകുറിച്ച് സഭയില്‍ ചര്‍ച്ച ഉണ്ടാവണം.

ഓഖി ദുരന്തത്തേയും നിപയേയും അതിജീവിച്ച നമ്മള്‍ക്ക് ഈ ദുരന്തത്തേയും അതിജീവിക്കാന്‍ കളിയും

ചരിത്രത്തില്‍ അതിജീവനത്തിന്‍റെ പുതിയ അധ്യായങ്ങള്‍ രചിച്ചവരാണ് നമ്മള്‍.

ഒന്നിച്ച് നിന്നാല്‍ അതിജീവനത്തിന്‍റെ പുതിയ പാഠങ്ങള്‍ ലോകത്തിന് മുന്നില്‍ കാ‍ഴ്ചവയ്ക്കാന്‍ കേരളീയര്‍ക്ക് ക‍ഴിയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News