പ്രളയക്കെടുതി; സഹായം ആവശ്യപ്പെട്ട് എംപിമാര്‍ രാജ്‌നാഥ് സിംങിനെ കാണും

പ്രളയക്കെടുതിയിലായ കേരളത്തിന് സഹായം ആവശ്യപ്പെട്ട് സംസ്ഥാനത്തെ എംപിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കാണും.

രാവിലെ 10.45നാണ് കൂടിക്കാഴ്ച. രാജ്‌നാഥ്‌സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ആരോഗ്യമന്ത്രി ജെപി നദ്ദ, കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ്, ഭക്ഷ്യ മന്ത്രി രാം വിലാസ് പാസ്വാന്‍ എന്നിവരെയും എംപി മാര്‍ കാണും.

പ്രധാനമന്ത്രിയെ കാണാന്‍ എംപി മാര്‍ സമയം തേടിയിട്ടുണ്ട്. എകെ ആന്റണിയുടെയും പി കരുണാകരന്റെയും നേതൃത്വത്തില്‍ ഉള്ള സംഘത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് എംപിമാര്‍ ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News