കേരളത്തില്‍ പെയ്തത് പ്രവചനങ്ങള്‍ക്കുമപ്പുറം വലിയ മ‍ഴ; മുഖ്യമന്ത്രി പിണറായി

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി ഉണ്ടാകുമെന്നുള്ള സൂചന കേന്ദ്ര കാലാവസ്ഥാ വകുപ്പില്‍ നിന്നും ഉണ്ടായപ്പോള്‍ തന്നെ അതിനെ നേരിടാനുള്ള ക്രിയാത്മകമായ ഇടപെലുകള്‍ സര്‍ക്കാര്‍ നടത്തിയിരുന്നു.

എന്നാല്‍ പ്രവചിച്ചതിനേക്കാള്‍ എത്രയോ വലിയ കാലവര്‍ഷമാണ് ഏതാനും ദിവസങ്ങളില്‍ ഇവിടെ ഉണ്ടായത്.

അത് നമ്മുടെ സവിശേഷമായ ഭൂഘടനയ്ക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ഈ സവിശേഷ സാഹചര്യമാണ് കാലവര്‍ഷക്കെടുതിയുടെ വിവിധ രൂപങ്ങളിലേക്ക് സംസ്ഥാനത്തെ എത്തിച്ചത്.

16.05.2018 മുതല്‍ തന്നെ ഇക്കാര്യത്തില്‍ തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ തുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ഉള്‍പ്പെടെ വിവിധ തലങ്ങളിലെ യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു.

കാലവര്‍ഷക്കെടുതി രൂക്ഷമായ തരത്തിലേക്ക് വരുന്നത് കോഴിക്കോട് ജില്ലയിലെ മലയോരമേഖലയായ കട്ടിപ്പാറയില്‍ ശക്തമായ ഉരുള്‍പൊട്ടല്‍ ഉണ്ടായതോടെയാണ്. ഈ ദുരന്തത്തില്‍ 14 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.

വീടുകള്‍ പലതും തകര്‍ന്നു. വമ്പിച്ച കൃഷിനാശത്തിലേക്കും ഇത് നയിച്ചു. ഭൂമിയുടെ പ്രതല ഘടനയ്ക്ക് തന്നെ മാറ്റമുണ്ടായി.

മലപ്പുറം, കണ്ണുര്‍,കോഴിക്കോട്, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ വലിയ നാശനഷ്ടം വിതച്ച് കൊണ്ട് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും വ്യാപകമായി.

വയനാട് ജില്ല തികച്ചും ഒറ്റപ്പെട്ടു. ആലപ്പുഴ, കോട്ടയം,കൊല്ലം ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാവട്ടെ കനത്ത മഴയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കേണ്ട സ്ഥിതിയുമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here