ദുരന്തത്തെ മറികടക്കുന്നതില്‍ പ്രധാനം പുനര്‍നിര്‍മാണം; അന്തിമ തീരുമാനം ക്രിയാത്മകമായ ചര്‍ച്ചയുടെയും ശരിയായ പഠനത്തിന്റെയും അടിസ്ഥാനത്തില്‍

ദുരന്തത്തെ മറികടക്കാനുള്ള പ്രവര്‍ത്തനത്തിലെ സുപ്രധാനമായ ഘട്ടമാണ് പുനര്‍നിര്‍മ്മാണത്തിന്റേത്.

ക്രിയാത്മകമായ ചര്‍ച്ചയുടെയും ശരിയായ പഠനത്തിന്റെയും അടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ട ഒന്നാണ് ഇത്.

അത് സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ ഈ സഭയിലുണ്ടാകുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളത്.

നാല് ഘടകങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്. ഒന്നാമതായി ആവശ്യമായ സമ്പത്ത് കണ്ടെത്തുക എന്നതാണ്.

ഏത് തരത്തിലുള്ള പുനര്‍നിര്‍മ്മാണമാണ് നടത്തേണ്ടത് എന്നത് രണ്ടാമതായി വരുന്നു. പുനര്‍നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യവും നമുക്ക് ഏറ്റെടുക്കാനുണ്ട്.

ഒപ്പം ജീവിനോപാധികള്‍ ഉറപ്പുവരുത്തിക്കൊണ്ടേ ജനജീവിതത്തെ സാധാരണ നിലയിലേക്ക് എത്തിക്കാനാവൂ.

അത്തരം പ്രവര്‍ത്തനങ്ങളിലും ഊന്നുക എന്നതും പ്രധാനമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെ നിലയില്‍ സംഘടിപ്പിക്കാനാവും എന്ന കാര്യവും പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News