മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് മന്‍മോഹന്‍സിങ്ങ് സര്‍ക്കാരിനെ മേല്‍ ചുമത്തി കേന്ദ്ര സര്‍ക്കാര്‍

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് മന്‍മോഹന്‍സിങ്ങ് സര്‍ക്കാരിനെ മേല്‍ ചുമത്തി കേന്ദ്ര സര്‍ക്കാര്‍. യുപിഎ സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടിക പ്രകാരമാണ് അറസ്റ്റ് നടന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കടുത്ത ഇടത് പക്ഷ പ്രവര്‍ത്തകരുടെ അറസ്റ്റിനെ സ്വാഗതം ചെയ്യുന്നതായി ആര്‍എസ്എസ്. അതേ സമയം അറസ്റ്റില്‍ പ്രതിഷേധിച്ച് രാജ്യമെങ്ങും വ്യാപക പ്രതിഷേധം. നരേന്ദ്രമോദി വിമര്‍ശകരായ എഴുത്തുകാരേയും അദ്ധ്യാപകരേയും മാധ്യമ പ്രവര്‍ത്തകരേയും മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തതിനെതിരെ രാജ്യമെങ്ങും പ്രതിഷേധം.

സുപ്രീംകോടതിയും പ്രതികൂല നിലപാട് സ്വീകരിച്ചതോടെ അറസ്റ്റ് യുപിഎ സര്‍ക്കാരിന് മേല്‍ ചുമത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. മാവോയിസ്റ്റ് ബന്ധമുള്ള സംഘടനകളുടെ പട്ടിക 2012ല്‍ തയ്യാറാക്കിയത് മന്‍മോഹന്‍സിങ്ങ് സര്‍ക്കാരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടികാട്ടി.

അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ചിലര്‍ ഈ സംഘടനകളുമായി അടുന്ന ബന്ധം പുലര്‍ത്തുന്നവരാണ്. അത് കൊണ്ടാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതെന്നും അഭ്യന്തരമന്ത്രാലയം. അറസ്റ്റിനെ ആര്‍എസ്എസ് പൂര്‍ണ്ണമായും പിന്തുണച്ചു.

കടുത്ത ഇടത്പക്ഷ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തതെന്നാണ് ആര്‍.എസ്.എസ് ഭാഷ്യം.അതേ സമയം സുപ്രീംകോടതി ഉത്തരവ് പ്രകാരം അറസ്റ്റിലായ എല്ലാവരേയും സ്വവസതികളിലേയ്ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ തിരികെ കൊണ്ട് വന്നു. തെലുങ്ക് കവി വരവരറാവു,സുധ ഭരദ്വാജ്, അരഉണ്‍ ഫെറേറ,വെന്‍നണ്‍ ഘോണ്‍സാല്‍വസ് എന്നിവരെ ചൊവ്വാഴ്ച്ചയാണ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News