നോട്ട് നിരോധനത്തിലൂടെ കള്ളപണം വെളുപ്പിച്ചെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാരും ബിജെപിയും

നോട്ട് നിരോധനത്തിലൂടെ കള്ളപണം വെളുപ്പിച്ചെന്ന് പരോക്ഷമായി സമ്മതിച്ച് കേന്ദ്ര സര്‍ക്കാരും ഭരണകക്ഷിയായ ബിജെപിയും. കള്ളപണമെല്ലാം നികുതിയടച്ച് കണക്കില്‍ ഉള്‍പ്പെടുത്തിയതാണ് നിരോധിത നോട്ടുകളില്‍ 99.3 ശതമാനം നോട്ടും തിരികെ എത്താന്‍ കാരണമെന്നും ബിജപി വക്താക്കള്‍ അറിയിച്ചു.

ക്യാഷ് ലെസ് എക്കോണമി സൃഷ്ട്ടിക്കുമെന്ന് പ്രധാനമന്ത്രിയും വാക്കുകളും വെറുതെയായി.നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് നോട്ട് ഉപയോഗം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3 ശതമാനം വര്‍ദ്ധിച്ചെന്ന് റിസര്‍വ്വ് ബാങ്ക് കണക്കുകള്‍.

നിരോധിത നോട്ടുകളിലെ കള്ളപണം തിരികെ എത്തില്ലെന്ന് വാദം തകര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പുതിയ വിശദീകരണങ്ങളുമായാണ് രംഗത്ത് എത്തിയിരിക്കുന്നത്. കള്ളണമെല്ലാം നികുതിയടച്ച് കണക്കില്‍പ്പെടുത്തിയതിനാലാണ് നിരോധിത നോട്ടുകളെല്ലാം മടങ്ങിയെത്തിയതെന്നാണ് ബിജെപി വക്താക്കളുടെ ഒരു വാദം.

ഇത് കള്ളപണം വെളുപ്പിക്കാന്‍ നോട്ട് നിരോധനം ഇടയാക്കിയെന്ന് വാദത്തിന് ശക്തി പകരുന്നു. സംഭവം വിവാദമായതോടെ കേന്ദ്ര നേതാക്കള്‍ നിലപാട് മാറ്റി. കടലാസ് കമ്പനികള്‍ നിറുത്തലാക്കാനും പതിനഞ്ച് ലക്ഷത്തോളം അനധികൃത ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാനും കഴിഞ്ഞതാണ് നേട്ടമായെന്നാണ് പുതിയ വാദം.

നോട്ട് നിരോധനം ക്യാഷ് ലസ് എക്കോണമി സൃഷ്ട്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടും പൊളിഞ്ഞതായി റിസര്‍വ്വ് ബാങ്ക് കണക്കുകളും വ്യക്തമാക്കുന്നു.

നിരോധനത്തിന് ശേഷം ആദ്യ കുറച്ച മാസങ്ങളില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ സജീവമായെങ്കിലും അവസാന സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം നോട്ട് ഉപയോഗം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ദ്ധിച്ചു.

റിസര്‍വ്വ് ബാങ്കിന്റെ 2017-2018 വാര്‍ഷി റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഏഴ് വര്‍ഷത്തെക്കാള്‍ 3 ശതമാനത്തോളം നോട്ട് ഉപയോഗം വര്‍ദ്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News