പോത്തിനെ മോഷ്ടിച്ചെന്ന് ആരോപണം; മുസ്ലീം യുവാവിനെ അടിച്ചു കൊന്നു

പോത്തിനെ മോഷ്ടിച്ചെന്നാരോപിച്ച് മുസ്ലീം യുവാവിനെ ഒരു കൂട്ടം നാട്ടുകാര്‍ ചേര്‍ന്ന് അടിച്ചു കൊന്നു.ബറേലി ജില്ലയിലെ ഷാരൂഖ് ഖാന്‍ എന്ന യുവാവിനെയാണ് അടിച്ചു കൊന്നത്.

മാജിദ് അലി, പപ്പു എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം ഷാരൂഖ് പോത്തിനെ മോഷ്ടിക്കാനെത്തിയെന്നും താന്‍ നാട്ടുകാരെ വിളിച്ചുണര്‍ത്തിയപ്പോള്‍ സുഹൃത്തുക്കള്‍ ഓടിരക്ഷപ്പെട്ടെന്നും ഷാരൂഖിനെ പിടികൂടിയെന്നും പോത്തിന്‍റെ ഉടമ ഗജേന്ദ്ര പാല്‍ പറയുന്നു.

നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ അടിച്ച് മൃതപ്രായനാക്കി പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News