അശോകൻ ചരുവിലിനെ ‘പുന്നാര മോനെ’ ന്ന് വിളിച്ച് വിടി ബല്‍റാം; ബലറാമിനോട്‌ സഹതാപം മാത്രമെന്ന്‌ ചരുവിൽ

എഴുത്തുകാരൻ അശോകൻ ചരുവിലിനെ ഫേസ്ബുക്കിൽ അസഭ്യം വിളിച്ച്‌ വി ടി ബൽറാം എംഎൽഎയുടെ കമന്റ്‌ വിവാദമാകുന്നു. ഫേസ്‌ബുക്ക്‌ ചാറ്റ്‌ബോക്‌സിൽ സംവാദത്തിനിടെ അശോകൻ ചരുവിലിനെ ‘എമ്പോക്കി അശോകാ’

എന്നു വിളിച്ച വി ടി ബൽറാം ‘പുന്നാര മോനെ’ എന്നും വിശേഷിപ്പിച്ചു. ചീത്തവിളിയുടെ സ്‌ക്രീൻ ഷോട്ട്‌ അശോകൻ ചെരുവിലാണ്‌ പുറത്തുവിട്ടത്‌.

കേരളത്തിന്റെ പുനർനിർമാണത്തിനായി മലയാളികൾ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചതിനെ എതിർത്ത് വിടി ബൽറാം ഫേസ്ബുക്കിലിട്ട പോസ്റ്റിൽ സംവാദം നടക്കവെയാണ് വിടി ബൽറാം കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ എഴുത്തുകാരനെ അസഭ്യം പറഞ്ഞത്. അശോകൻ ചെരുവിലിന്റെ കമന്റ് ബോക്സിൽ ചെന്നായിരുന്നു വിടി ബൽറാമിന്റെ അസഭ്യ പരാമർശം.

കോൺഗ്രസ്സ് നേതാക്കളിൽ നിന്നും മാന്യമായ പെരുമാറ്റം മാത്രമേ തനിക്ക് ഇന്നുവരെയുണ്ടായിട്ടുള്ളൂ എന്നും ആ പരിചയത്തിന്റെ പുറത്താണ് സംവാദത്തിനു ചെന്നതെന്നും അശോകൻ ചെരുവിൽ പറഞ്ഞു. വിടി ബൽറാം എന്ന യുവാവായ പൊതുപ്രവര്‍ത്തകന്റെ പതനത്തിൽ താൻ അതിയായി ഖേദിക്കുന്നതായും അശോകൻ ചെരുവിൽ വ്യക്തമാക്കി.

വിടി ബൽറാമിനെ ‘നീ’ എന്ന് വിശേഷിപ്പിച്ച് തൃത്താലയിലെ ഒരു വോട്ടർ ഇട്ട കമന്റ് താൻ ലൈക്ക് ചെയ്‌തതാണ് വിടി ബൽറാമിനെ പ്രകോപിപ്പിച്ചതെന്ന് അശോകൻ ചരുവിൽ പറഞ്ഞു.

അതെസമയം അശോകൻ‌ ചരുവിൽ നുണ പറയുകയാണെന്ന് ആരോപിച്ച് വിടി ബൽറാം പോസ്റ്റിട്ടു. പുന്നാര മോനേ, എമ്പോക്കീ എന്നൊക്കെ തന്നെ വിശേഷിപ്പിച്ചുള്ള ഒരാളുടെ കമന്റ് ലൈക്ക് ചെയ്യുകയും അത്‌ ന്യായീകരിക്കുകയും ചെയ്‌തതിനാലാണ്‌ അതേതരത്തിൽ മറുപടി പറഞ്ഞതെന്നാണ്‌ തൃത്താല എംഎൽഎയുടെ വിശദീകരണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here