രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

രൂപയുടെ മൂല്യം കൂപ്പകുത്തുന്നു. യുഎസ് ഡോളറുമായുള്ള വിനിമയ നിരക്കില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറവ് നിരക്ക് രേഖപ്പെടുത്തി.

വ്യാഴാഴ്ച വ്യാപാരത്തിനിടെ 23 പൈസയുടെ നഷ്ടമുണ്ടായി, 70.82 രൂപയാണ് നിലവിലെ ഡോളറുമായുള്ള വിനിമയ നിരക്ക്.

കഴിഞ്ഞ ദിവസം ഒരു ഡോളറിന് 70.47 രൂപ എന്ന നിലയിലായിരുന്ന വ്യാപാരം ആരംഭിച്ചത്. എന്നാല്‍ 70.59 രൂപ എന്ന നിലയിലായിരുന്നു ക്ലോസ് ചെയ്തത്.

49 പൈസയുടെ നഷ്ടവുമായി 70. 59 രൂപയില്‍ ക്ലോസ് ചെയ്ത വ്യാപാരത്തില്‍ 23 പൈസ നഷ്ടം രേഖപ്പെടുത്തിയാണ് രൂപയുടെ മൂല്യം 70.82 ല്‍ എത്തിയത്. ഒരു ഡോളറിന് 70.82 രൂപയെന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചതോടെ ഡോളറിന്റെ ആവശ്യം കൂടിയതാണ് രൂപയ്ക്ക് തിരിച്ചടിയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News