കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലനത്തിനായി തായ്‌ലാണ്ടിലേക്ക്

ഐ. എസ്. എൽ മത്സരങ്ങൾക്ക് മുന്നോടിയായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ടീ൦ തായ്‌ലാണ്ടിൽ മൂന്ന് ആഴ്ച പരിശീലനം നടത്തും.

സെപ്റ്റംബർ 1 മുതൽ 21 വരെയാണ് തായ്‌ലാണ്ടിലെ ഹുവാ ഹിൻ ( Huva hin ) എന്ന സ്ഥലത്ത് ടീ൦ പരിശീലനം നടത്തുക. അഹമ്മദാബാദിലെ ട്രാൻസ് സ്റ്റേഡിയ (ഗൗണ്ടിൽ ടീം നിലവിൽ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ്

അഹമ്മദാബാദിലെ പരിശീലന സെഷനുകളിൽ പൂർണ്ണ തൃപ്തനാണെന്നും തായ്‌ലാണ്ടിലെ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളിൽ ടീമിന്റെ ഒത്തിണക്കവും, കായിക ക്ഷമതയും കൂടുതൽ മികച്ചതാക്കുകയാണ് ലക്ഷ്യമെന്നും പ്രധാന കോച്ച് ഡേവിഡ് ജെയി൦സ് പറഞ്ഞു.

തായ്‌ലാണ്ടിൽ ടീ൦ 5 മത്സരം കളിക്കും. സെപ്റ്റംബർ 29 ന് തുടങ്ങുന്ന ഐ.എസ്.എൽ മത്സരത്തിന് കരുത്തുറ്റ ടീമിനെ വാർത്തെടുക്കുകയാണ് ലക്ഷ്യം.

തായ്‌ലാണ്ടിലേക്ക് പോകുന്നതിന് മുൻപ് ആഗസ്റ്റ് 18 മുതൽ കൊച്ചിയിൽ മത്സരത്തിന് പദ്ധതി ഇട്ടിരുന്നെങ്കിലും മഴയും, വെള്ളപ്പൊക്കവും മൂലം പരിപാടികളിൽ മാറ്റം വരുത്തുകയായിരുന്നു. 29 ന് തുടങ്ങുന്ന ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് കൽക്കത്തയിൽ എ.റ്റി .കെ യെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News