ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആറു ലക്ഷം രൂപ നല്‍കി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആദ്യഗഡുവായി ആറു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

അക്കാദമി ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളവും ചെയര്‍മാന്‍െറ രണ്ടു മാസത്തെ ഓണറേറിയവും സെക്രട്ടറിയുടെ ഒരു മാസത്തെ ശമ്പളവും ഓണാഘോഷപരിപാടികള്‍ക്കായി മാറ്റിവെച്ചിരുന്ന തുകയും ചേര്‍ത്താണ് ആറു ലക്ഷം രൂപ സമാഹരിച്ച് സംഭാവന ചെയ്തത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here