അതി തീവ്രമഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചില്ല; അപകടസാധ്യത മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിയെ കൂടി പരിഗണിച്ചെന്ന് മുഖ്യമന്ത്രി പിണറായി

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകളില്‍ ന്യൂനതകളുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതി തീവ്രമഴ ഉണ്ടാകുമെന്ന അറിയിപ്പ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഓഗസ്റ്റ് മാസത്തില്‍ ലഭിച്ചിട്ടില്ല.

അതി ശക്തമായ മഴയാണ് അവര്‍ പ്രവചിച്ചത്. എന്നാല്‍ പെയ്തത് അതിതീവ്രമഴയുമാണ്. സര്‍ക്കാരിന് ലഭിച്ചതിനനുസരിച്ചുള്ള മുന്നറിയിപ്പുകള്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അപകടസാധ്യത മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി കൂടി പരിഗണിച്ച ശേഷമേ തീരുമാനമെടുക്കൂ. ആളുകളെ കൊലയ്ക്കു കൊടുക്കാനാവില്ല. ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ താമസം വേണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

ഇനിയൊരു ആപത്തുണ്ടായാല്‍ അത് ബാധിക്കാത്ത തരത്തിലാകണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ഉരുള്‍ പൊട്ടലുണ്ടായ ഇടങ്ങളില്‍ കൃഷിപാടില്ലെന്ന് നിര്‍ദേശിച്ചിട്ടില്ല. ഇടുക്കിയിലുള്ള ആളുകളെയാകെ ഒഴിപ്പിക്കാന്‍ പോകുന്നു എന്ന് ഭീതിപരത്തുന്നതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചു.

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായം പ്രതീക്ഷിക്കുന്നുണ്ട്. യുഎഇയിലെ ഓരോ വീട്ടിനും ഒരു മലയാളി സ്പര്‍ശമുണ്ടാകും.

ഏതെങ്കിലും തരത്തിലുള്ള ഒരു മലയാളി ബന്ധം കാണും. അത്രത്തോളം ആത്മബന്ധം ആ നാടിന് നമ്മുടെ നാടുമായിട്ടുണ്ട്. നമുക്കുണ്ടായിട്ടുള്ള ദുരന്തം അവര്‍ക്ക് സംഭവിച്ച ദുരന്തമായിട്ടാണ് അവര്‍ കാണുന്നത്. മനസ്സിലാക്കിയിടത്തോളം നാം കേട്ട തുകയേക്കാള്‍ കൂടുതല്‍ സഹായം ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News