സ്വര്‍ണ്ണ തിളക്കത്തില്‍ ജിന്‍സണ്‍; ചിത്രയ്ക്കും സീമയ്ക്കും വെങ്കലം

ഏഷ്യന്‍ ഗെയിംസ് പന്ത്രണ്ടാം ദിനം ട്രാക്കില്‍ ഇന്ത്യയ്ക്ക് പൊന്‍തിളക്കം. പുരുഷവിഭാഗം 1500മീറ്ററില്‍ മലയാളിയിയ ജിന്‍സണ്‍ ജോൺസണ്‍ സ്വര്‍ണം നേടിയപ്പോള്‍ വനിതകളുടെ 4*400മീറ്ററിലും ഇന്ത്യ സ്വര്‍ണം കരസ്ഥമാക്കി.

ഹിമാ ദാസ്, പൂവമ്മ, സരിതാ ബെന്‍, വിസ്മയ എന്നിവരുള്‍പ്പെട്ട ടീമാണ് സ്വര്‍ണം നേടയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം പതിമൂന്നായി.

അതേ സമയം വനിതകളുടെ 1500 മീറ്ററില്‍ മലയാളി താരം പിയു ചിത്രയും വനിതകളുടെ ഡിസ്കസ് ത്രോയില്‍ സീമ പൂനിയയും വെങ്കലം സ്വന്തമാക്കിയപ്പോള്‍ പുരുഷന്‍മാരുടെ ഹോക്കി സെമിയില്‍ ഇന്ത്യ പുറത്തായി.

മലേഷ്യയോട് ഷൂട്ട്ഔട്ടില്‍ തോറ്റാണ് ഇന്ത്യ പുറത്തായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News