കേരളത്തിന് കൈത്താങ്ങായി യുഎഇയിലെ റെഡ് ക്രസന്റും; ദുരിത ബാധിതരെ സഹായിക്കാന്‍ 25 ടണ്‍ സാധന സാമഗ്രികള്‍ ശേഖരിച്ചു

കേരളത്തിലെ ദുരിത ബാധിതരെ സഹായി ക്കാന്‍ യു എ ഇ യിലെ റെഡ് ക്രസന്റ് 25 ടണ്‍ സാധന സാമഗ്രികള്‍ ശേഖരിച്ചതായി റെഡ് ക്രസന്റ് അധികൃതര്‍.

യു എ എയില്‍ നിന്നുള്ള സഹായം എങ്ങനെയെന്നു ഇന്ത്യയിലെ യു എ ഇ അംബാസഡറുടെ റിപ്പോര്‍ട്ട്‌ കിട്ടിയ ശേഷം തീരുമാനിക്കുമെന്ന് എമിരേറ്റ്സ് റെഡ് ക്രസന്റ് മാനേജര്‍ മുഹമ്മദ്‌ അബ്ദുള്ള അല്‍ ഹാജ് അല്‍ സരൂണി അറിയിച്ചു.

മരുന്നുകള്‍ , വസ്ത്രങ്ങള്‍ , മരുന്നുകള്‍ , ഭക്ഷ്യ സാധനങ്ങള്‍ തുടങ്ങിയവയാണ് റെഡ് ക്രസന്റ് സമാഹരിച്ചത്. പൊതു ജനങ്ങളും സ്ഥാപനങ്ങളും സജീവമായാണ് റെഡ് ക്രസന്റ് ഈ ദൗത്യത്തില്‍ പങ്കാളികളായത്.

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ വിഭവ സമാഹരണത്തിനായി വിവിധങ്ങളായ പദ്ധതികള്‍ ആണ് റെഡ് ക്രസന്റ് ആസൂത്രണം ചെയ്തത്.

യു എ എയിലെ ടെലകോം ദാതാക്കളായ ഇത്തി സലാത്ത് , ഡു എന്നിവ വഴി എസ് എം എസ് മുഖേന ധന സഹായം സ്വീകരിക്കുന്നുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News