അതേയ് ഇനിയെങ്കിലും നന്നായിക്കൂടെ; പച്ചക്കള്ളങ്ങള്‍ തിരിഞ്ഞുകുത്തിയപ്പോ‍ള്‍ ട്രോള്‍ പെരുമ‍ഴയില്‍ നനഞ്ഞ് കുളിച്ച് ബിജെപി നേതാക്കള്‍

നോട്ടുനിരോധനത്തെ തുടര്‍ന്ന് അസാധുവാക്കിയ 14 ലക്ഷം നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയതോടെ പഴയ ഗീര്‍വാണങ്ങളും പച്ചക്കള്ളങ്ങളും കേരളത്തിലെ ബിജെപി നേതാക്കളെയും തിരിഞ്ഞുകുത്തുകയാണ്. ട്രോള്‍ പെരുമ‍ഴയില്‍ നനഞ്ഞ് കുളിക്കുകയാണ്
കെ സുരേന്ദ്രനും , ജെ ആര്‍ പത്മകുമാറും.

അതേ, ഒടുവില്‍ RBI സമ്മതിച്ചു. 99.3 ശതമാനം അസാധു നോട്ടുകളും തിരിച്ചെത്തി എന്ന് . വെല്ലുവിളിച്ചവരും, പൊതുസ്ഥലത്ത് വിചാരണ നേരിടാന്‍ തയ്യാറാണന്ന് വിമ്പ് പറഞ്ഞവരും ഒക്കെ എവിടെയാണോ എന്തോ ? ട്രോള്‍ എന്ന് വെച്ചാവുണ്ടല്ലോ , അടലം പടലം ട്രോളാണ്. ഇതിനിടയിലും , ന്യായീകരണ പോസ്റ്റുമായിട്ട് വരുന്ന മഹാനായ ആ നേതാവിെന്‍റ തൊലിക്കട്ടി ഉണ്ടല്ലോ. ഒന്നും പറയാനില്ലേയ്.

അസാധുവാക്കിയ നോട്ടുകള്‍ റിസര്‍വ്വ് ബാങ്കിലേക്ക് തിരിച്ചെത്തുമ്പോള്‍ മൂന്നുലക്ഷം കോടിയുടെ കുറവുണ്ടാകുമെന്നാണ് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു കൊണ്ട് ബിജേപി നേതാവ് കെ സുരേന്ദ്രന്‍ അന്ന് പറഞ്ഞിരുന്നത്.

താന്‍ പറയുന്ന അത്രയും പണം കുറവില്ലെങ്കില്‍ , കേരളത്തിെന്‍റ ധനമന്ത്രി ഡോ. തോമസ് െഎസ്ക് പറയുന്ന പണി ചേയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു , എന്നാല്‍ നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിതോടെയാണ് സുരേന്ദ്രനെ ട്രോളന്മാര്‍ വെറുതെ വിടുന്നില്ല.

എന്നാല്‍ , സോഷ്യല്‍ മീഡിയയിലുള്ള ട്രോള്‍ പരിഹാസങ്ങള്‍ക്കിടെയിലും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ കേന്ദ്രത്തെ ന്യായീകരിച്ച് കെ സുരേന്ദ്രന്‍. വീണ്ടും എത്തി. ബിജെപി നേതാവ് ജെ.ആര്‍ പത്മകുമാറിനും സോഷ്യല്‍ മീഡിയയില്‍ നിന്ന് കണക്കിന് കിട്ടുന്നുണ്ട്.

ജെ.ആര്‍ പത്മകുമാര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് പത്തുലക്ഷം കോടിയില്‍ കൂടുതല്‍ തിരിച്ചുവരില്ലെന്നായിരുന്നു. ഒരു സുപ്രഭാതത്തില്‍ സാമ്ബത്തിക ശാസ്ത്രങ്ങളെ എല്ലാം തിരസ്‌കരിച്ച്‌ ഇന്ത്യന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച മരമണ്ടന്‍ നടപടിയിലൂടെ ജനങ്ങള്‍ അനുഭവിച്ച ദുരിതം പറഞ്ഞാല്‍ തീരുന്നതല്ല.
നന്ദി ഉണ്ട് എല്ലാത്തിനും.

അവിടേം പൊങ്കാല ഇവിടേം പൊങ്കാല. അതേയ് നന്നായിക്കൂടെ . ആനമുട്ടയാണല്ലൊ എല്ലാ പരീക്ഷകളിലും വാങ്ങി വരുന്നത്. അത് പറഞ്ഞാൽ ഒട്ട് പിടിക്കത്തുവില്ല. എന്താണേലും , ഒരിക്കല്‍ കൂടി , നന്ദി ഉണ്ട് …. എല്ലാത്തിനും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News