കണ്ണൂർ സർവകലാശാലയിൽ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റിന് യോഗ്യതയില്ലാതെ പിജി പ്രവേശനം; പരാതിയുമായി വിദ്യാര്‍ത്ഥികള്‍

കണ്ണൂർ സർവ്വകലാശാല പാലയാട് ലീഗൽ സ്റ്റഡി സെൻററിൽ എൽ എൽ ബി വിജയിക്കാത്ത കെ എസ് യു നേതാവ് അഡ്മിഷൻ നേടിയതിൽ വ്യാപക പ്രതിഷേധം.

എൽ എൽ ബി പരിക്ഷാ ഫലം വൈകുന്നത് PG വിദ്യാർഥികൾക്ക് പ്രവേശനത്തിന് തടസമാവാതിരിക്കാൻ സർവ്വകലാശാല കൊണ്ടുവന്ന പരിഷ്കരണം മറയാക്കിയാണ് കെ എസ് യു സംസ്ഥാന പ്രസിഡണ്ട്‌ പ്രവേശനം നേടിയത്.

എൽ എൽ ബി അവസാന സെമസ്റ്റർ പരീക്ഷഫലം വൈകുന്നത് മൂലം എൽ എൽ എം അഡ്മിഷൻ വൈകാറുണ്ട്. ഇത് പരിഹരിക്കാൻ സർവ്വകലാശാല ഡിപ്പാർട്ട്മെൻറുകളിലെ മുഴുവൻ പി ജി കോഴ്സുകൾക്കും അവസാനസെമസ്റ്റർ പരീക്ഷ ഫലം കാത്ത് നിൽക്കുന്നവർക്കും ബോണ്ട് എഴുതി കൊടുത്ത് അഡ്മിഷൻ നേടാനാവശ്യമായ തീരുമാനമെടുത്തിരുന്നു.

എന്നാൽ അഞ്ചാം സെമസ്റ്ററിലും എട്ടാം സെമസ്റ്റർ പരീക്ഷയിലും പരാജയപ്പെട്ട കെ എസ് യു നേതാവിനും അഡ്മിഷൻ നൽകുന്ന നിലയാണുണ്ടായത്. അഡ്മിഷൻ നേടിയ ശേഷമാണ് കെ എസ് യു നേതാവ് പരീക്ഷയിൽ പാസ്സായത്.

സർവ്വകലാശാല ഉത്തരവിന് വിപരീതമായി അനധികൃതമായി അഡ്മിഷൻ നേടിയ കെ എസ് യു നേതാവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി സർവ്വകലാശാല വൈസ് ചാൻസലർക്ക് പരാതി നൽകി.

പരാതി ചുവടെ

img

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News