ഇടുക്കിയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ കേന്ദ്ര സംഘം പരിശോധിച്ചു

ഇടുക്കി ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ കേന്ദ്രത്തില്‍ നിന്നെത്തിയ രണ്ടംഗ
സംഘം പരിശോധിച്ചു. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അംഗം കമല്‍ കിഷോര്‍, ജോയിന്റ് സെക്രട്ടറി ഡോ. വി. തിരുപ്പഴക് എന്നിവരാണ് വിവിധ
പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.

അടിമാലി കുമ്പൻ പാറയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലവും മൂന്നാറിലെ ഗവ. കോളജിന്റെ ഭാഗത്തുണ്ടായ മണ്ണിടിച്ചിലും സംഘം വിശദമായി പരിശോധിച്ചു.

തുടര്‍ന്ന് നല്ലതണ്ണിയില്‍ നാല് പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചില്‍ നടന്ന ഇടത്തെത്തി തദ്ദദേശവാസികളില്‍ നിന്നും വിശദാംശങ്ങള്‍ തേടി. ഇടുക്കി ആര്‍ ഡിഒ എം പി വിനോദിന്റെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥരും കേന്ദ്ര സംഘത്തോടൊപ്പം വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി.

ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സംഘം ജില്ലയിലെ കെടുതിയുടെ വ്യാപ്തി തിട്ടപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News