പ്രളയത്തെ അതിജീവിക്കാൻ നടത്തിയ പരിശ്രമങ്ങളില്‍ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നീതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്റെ പ്രശംസ

പ്രളയത്തെ അതിജീവിക്കാൻ നടത്തിയ പരിശ്രമങ്ങളില്‍ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നീതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്റെ പ്രശംസ. പുതിയ കേരള നിർമാണത്തിന് മാസ്റ്റർ പ്ലാൻ ഉണ്ടാകണം.

ലോകോത്തര നിലവാരത്തിലായിരിക്കണം പുതിയ കേരളത്തിന്റെ നിർമാണം. മുഖ്യമന്ത്രി പിണറായി വിജയന് ആ ചുമതല നിർവഹിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1966 ലെ തീപിടുത്തിന് ശേഷം ലണ്ടൻ നഗരം ലോകോത്തരമായി പുനർനിർമിക്കപ്പെട്ട പോലെയായിരിക്കണം പുതിയ കേരളത്തിന്റെ നിർമാണവുമെന്നായിരുന്നു കേരളത്തെ അടുത്ത്‌ പരിചയമുള്ള അമിതാഭ് കാന്തിന്റെ നിലപാട്. ആ ചുമതല നിർവഹിക്കാൻ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും സാധിക്കും.

പ്രളയസമയത്തെ പ്രവർത്തനങ്ങളിലൂടെ ഇക്കാര്യം ബോധ്യമായതാണ് .വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് പിണറായി വിജയൻ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.മറ്റെവിടെയും കേരളത്തിന്റെ രീതിയിലുള്ള മാതൃക കാണുവാൻ സാധിക്കില്ല.അദ്ദേഹം പറഞ്ഞു.

പകർച്ചവ്യാധി തടയാൻ ഫലപ്രദമായ നടപടികൾ ,ആളുകൾക്ക് നഷ്ടമായ ജീവനോപാധി തിരികെ ലഭിക്കാൻ സർക്കാർ സഹായം,നഷ്‌ടമായ ഭൗതിക സാഹചര്യങ്ങൾ പുനർസൃഷ്ടിക്കുമ്പോൾ മികച്ച മാസ്റ്റർ പ്ലാനിന്റെ ആവശ്യകത, കേന്ദ്ര സംസ്ഥാന സർക്കാരുകൾ സഹകരിച്ചുള്ള പ്രവർത്തനം ഇവയൊക്കെ സാധ്യമായാലെ പുനർനിർമാണം പൂർത്തിയാകൂ.

വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കി അമിതാഭ് കാന്ത് പറഞ്ഞു. മുഖ്യമന്ത്രിയുടെ സാലറിചാലഞ്ച് താന്‍ നേരത്തെ ഏറ്റെടുത്തതായും അദ്ദേഹം വെളിപ്പെടുത്തി. മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പ്രവര്‍ത്തനം സുതാര്യമാണെന്നും പണം നല്‍കിയ ഉടന്‍ തനിക്ക് രസീത് ലഭിച്ചെന്നും അമിതാഭ്‌ കാന്ത് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News