കാരുണ്യ ശക്തിയില്‍ ശക്തികുളങ്ങര പോലീസ്

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കാരുണ്യ സ്പര്‍ശമായി കൊല്ലം ശക്തികുളങ്ങര പോലീസ്. ജലത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന സെന്‍റ് തോമസ് തുത്തിലെ ഗില്‍ബര്‍ട്ടിന്‍റെ വീട് പ്രളയത്തില്‍ വെള്ളം കയറി തകര്‍ന്നിരുന്നു.

ഇതു വൃത്തിയാക്കിയും പുറമെ വീട് പുനര്‍നിര്‍മിച്ചുമാണ് ശക്തികുളങ്ങര പോലീസ് മാതൃകയായത്. പോലീസ് സ്റ്റേഷനിലെ ഒാണാഘോഷം ഒ‍ഴിവാക്കിയാണ് അന്‍മ്പതിനായിരം ചിലവിട്ട് വീട് പുനര്‍നിര്‍മിച്ചത്. എസ് ഐ രതീഷിന്‍റെ നേതൃത്വത്തിലാണ് പുനര്‍നിര്‍മ്മാണം നടന്നത്.

ഇതിന് പുറമേ പ്രളയബാധിതരെ സഹായിക്കാന്‍ നിര‍‍വധി പ്രവര്‍ത്തികള്‍ നടത്തിവരുന്നു. വീടുകള്‍ വൃത്തിയാക്കുന്നതിനുപരി, പോലീസുകാര്‍ സ്വന്തമായി ശേഖരിച്ച സാധനങ്ങള്‍ ക്യാമ്പുകളുലേക്ക് ആദ്യഘട്ടമായി അയച്ചുകൊടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News