പ്രളയം; തെറ്റായ ആരോപണങ്ങളുമായി പ്രതിപക്ഷം; ഡാമുകള്‍ ഇല്ലാത്ത നദികളില്‍ വെളളപൊക്കം ഉണ്ടായതിന്‍റെ കാരണം വിശദീകരിക്കുമോ പ്രതിപക്ഷത്തോട് പിണറായി

ഡാമുകള്‍ തുറന്നതല്ല പ്രളയകാരണമെന്ന് കേന്ദ്ര ജലകമ്മീഷന്‍ തന്നെ വ്യക്തമാക്കിയിട്ടും പ്രതിപക്ഷം ഇതേ ആരോപണം ഉന്നയിക്കുന്നതിന്‍റെ നിരര്‍ത്ഥകത ചൂണ്ടികാട്ടി മുഖ്യമന്ത്രി. ഡാമുകള്‍ ഇല്ലാത്ത നദികളില്‍ വെളളപൊക്കം ഉണ്ടായതിന്‍റെ കാരണം വിശദീകരിക്കുമോ പ്രതിപക്ഷത്തോട് പിണറായി.

സര്‍ക്കാരിന്‍റെ അനാസ്ഥയാണ് പ്രളയത്തിന് കാരണമെന്നും ഡാമുകള്‍ തുറന്നതില്‍ ജൂഢീഷ്യല്‍ അന്വേഷണം വേണമെന്ന് വീണ്ടും പ്രതിപക്ഷനേതാവ്. ഡാമുകള്‍ തുറന്നതില്‍ വീ‍ഴ്ച്ചയില്ലെന്ന് പ്രതിപക്ഷം വിശ്വസിച്ചില്ലെങ്കിലും ,ജനങ്ങള്‍ വിശ്വസിക്കുന്നുണ്ടോയെന്നാതാണ് സര്‍ക്കാരിന് പ്രധാനമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ .

മാസങ്ങള്‍ക്ക് മുന്‍പ് തന്നെ തുറന്നിരിക്കുന്ന ഡാമുകളില്‍ നിന്നാണ് വെളളപൊക്കം ഉണ്ടായതെന്ന ബാലിശമായ വാദം പ്രതിപക്ഷ നേതാവ് പിന്‍വലിക്കണമെന്ന് മന്ത്രി മാത്യു ടി തോമസ് .പ്രളയകെടുതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനം ഇരുപക്ഷവും തമ്മിലുളള വാഗ്വാദത്താല്‍ മുഖരിതമായിരുന്നു

പ്വളളപൊക്കത്തിന്‍റെ കാരണങ്ങളെ ചൊല്ലിയാണ് ഇരുകൂട്ടരും പരസ്പരം കൊമ്പ് കോര്‍ത്തത്. ഡാമുകള്‍ തുറന്നതല്ല പ്രളയത്തിന് കാരണമെന്ന് കേന്ദ്ര ജലകമ്മീഷന്‍ ഡയറക്ടര്‍ തന്നെ വ്യക്തമാക്കി ക‍ഴിഞ്ഞതാണെന്ന് ചര്‍ച്ചക്ക് മറുപടി പറയവേ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.ഡാമുകള്‍ ഇല്ലാത്ത നദികളില്‍ വെളളപൊക്കം ഉണ്ടായതിന്‍റെ കാരണം വിശദീകരിക്കാമോയെന്ന് പിണറായി പ്രതിപക്ഷബെഞ്ചിനെ നോക്കി ചോദിച്ചു.
ബാണാസുര സാഗര്‍ അടക്കമുളള ഡാമുകള്‍ തുറക്കുന്നതില്‍ വീ‍ഴ്ച്ചയുണ്ടായിട്ടില്ല,ധനസഹായ വിതരണത്തിനായി പ്രത്യേകം അക്കൗണ്ട് ഇപ്പോള്‍ തന്നെയുണ്ട്.എന്നാല്‍ സഹായ ധന വിതരണത്തിനായി പ്രത്യേക ട്രൈബ്യൂണല്‍ വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തളളി.

എന്നാല്‍ സര്‍ക്കാരിന്‍റെ വീ‍ഴ്ച്ചകള്‍ ചൂണ്ടികാട്ടിയായിരുന്നു പ്രതിപക്ഷനേതാവിന്‍റെ ആരോപണങ്ങള്‍ അത്രയും . ദുരന്തിന് മുന്‍പും പിന്‍പും റവന്യു, ജലവിഭവ വകുപ്പുകള്‍ പരാജയമായിരുന്നു.

ഇരുവകുപ്പുകളിലും കോ ഒാര്‍ഡിനേഷന്‍ ഉണ്ടായിരുന്നില്ല. KSEB ഉദ്യോഗസ്ഥര്‍ സുരക്ഷാ മുന്നറിപ്പ് പുസ്തകത്തില്‍ എ‍ഴുതിവെച്ചാല്‍ ജനങ്ങള്‍ അറിയില്ല. സര്‍ക്കാര്‍ നല്‍കിയ വിവിധ തരം അലര്‍ട്ട് മുന്നറിപ്പുകളെ പറ്റി തനിക്ക് തന്നെ ധാരണയുണ്ടായത് ഇപ്പോള്‍ മാത്രമാണ് .അതിനാല്‍ ജൂഢീഷ്യല്‍ അന്വേഷണം വേണം ഇങ്ങനെ പോകുന്നു ചെന്നിത്തലയുടെ ആരോപണങ്ങള്‍

എന്നാല്‍ ഡാമുകള്‍ പലതും ജൂലൈ മാസം മുതല്‍ തന്നെ തുറന്ന് വെച്ചിരിക്കുന്നതാണെന്നും ,മാസങ്ങള്‍ക്ക് മുന്‍പ് തുറന്നിരുന്ന ഡാമുകളില്‍ നിന്നാണ് വെളളപൊക്കം ഉണ്ടായതെന്ന ബാലിശമായ വാദം പ്രതിപക്ഷ നേതാവ് ചെന്നിത്തല പിന്‍വലിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് ആവശ്യപ്പെട്ടു.

ഡാമുകള്‍ തുറന്നതില്‍ വീ‍ഴ്ച്ചയില്ലെന്ന് പ്രതിപക്ഷം വിശ്വസിച്ചില്ലെങ്കിലും ,ജനങ്ങള്‍ വിശ്വസിക്കുന്നുണ്ടോയെന്നാതാണ് സര്‍ക്കാരിന് പ്രധാനമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ വിശദീകരണം നല്‍കി.

പ്രതിപക്ഷത്ത് നിന്ന് നിരവധി പേര്‍ ചര്‍ച്ചക്ക് ഇടയില്‍ ഇടപ്പെട്ടങ്കിലും അവക്കെല്ലാം യുക്തിസഹമായി മറുപടി നല്‍കി മുഖ്യമന്ത്രി ചര്‍ച്ചയില്‍ നിറഞ്ഞ് നിന്നു. ഏട്ട് മണിക്കൂറും 47 മിനിറ്റും നീണ്ട ചൂടേറിയ ചര്‍ച്ചക്ക് ഒടുവില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ ഐക്യകഠ്ണേന സഭ അംഗീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News