പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാൻ സുൽത്താനേറ്റ് ഓഫ് ഒമാന്റെ ഔദ്യോഗിക ടെലിഫോൺ- മൊബൈൽ ദാതാക്കളായ ഒമാൻ ടെലും

പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാൻ സുൽത്താനേറ്റ് ഓഫ് ഒമാന്റെ ഔദ്യോഗിക ടെലിഫോൺ- മൊബൈൽ ദാതാക്കളായ ഒമാൻ ടെലും (Omantel) രംഗത്ത്. ഇതിനായി sms സംവിധാനമാണ് കമ്പനി ഒരുക്കുന്നത്. 500 ബൈസ, ഒരു റിയാൽ, അഞ്ചു റിയാൽ, പത്തു റിയാൽ എന്നീ തുകകൾ ഇതുവഴി സംഭാവന നൽകാം.

സംഭാവന നൽകാൻ ഉദ്ദേശിക്കുന്ന തുക ടൈപ് ചെയ്തു 80672 എന്ന നമ്പറിൽ അയച്ചാൽ അവ ദുരിതാശ്വാസ നിധിയിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

പ്രളയ ദുരിതാശ്വാസത്തിനായി ഒമാനിലെ ഇന്ത്യാക്കാരുടെ പൊതു സംഘടനയായ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് കഴിഞ്ഞ ദിവസം ആരംഭിച്ച ധന സമാഹരണ യജ്ഞവുമായി സഹകരിച്ചാണ് ഒമാൻടെലിന്റെ ഈ സംരംഭം നടപ്പിലാവുന്നത്.

സുൽത്താനേറ്റ് ഓഫ് ഒമാൻന്റെ പ്രഥമ ടെലിഫോൺ-മൊബൈൽ ദാതാക്കളാണ് ഒമാൻടെൽ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനം ആദ്യമായാണ് ഇത്തരം ഒരു ദുരിതാശ്വാസ സമാഹരണത്തിന് തയ്യാറാവുന്നത്.

അതേ സമയം ക്ലബ്ബ് ആരംഭിച്ച ബാങ്ക് എക്കൗണ്ടിലേക്ക് ഇതിനകം സംഭാവനകൾ വന്നു തുടങ്ങി. ഇത് വഴി സഹായം നൽകാൻ താൽപര്യമുള്ളവർക്ക് ദാർസൈറ്റിലുള്ള ക്ലബ്ബിന്റെ ഓഫീസിൽ നേരിട്ടോ 26 ഭാഷാ വിഭാഗങ്ങൾ വഴിയോ 3 ശാഖകൾ വഴിയോ സംഭാവന നൽകാവുന്നതാണ്.

ബേങ്ക് മസ്കത്തിൽ ആരംഭിച്ചിരിക്കുന്ന ദുരിതാശ്വാസ എകൗണ്ടിൽ നേരിട്ട് നിക്ഷേപിക്കുവാനും സാധിക്കും. നമ്പർ:0333005572320088.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here