പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനുമായി വിപുലമായ ധനശേഖരണ പദ്ധതിയുമായി സര്‍ക്കാര്‍; ലോകകേരള സഭയെയും പ്രവാസി സംഘടനകളെയും സംയോജിപ്പിച്ച് വിഭവസമാഹരണം

പ്രളയക്കെടുതിയില്‍ പെട്ടവരുടെ പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനുമായി വിപുലമായ  ധനശേഖരണ പദ്ധതിയുമായി  സര്‍ക്കാര്‍. ലോകമെങ്ങുമുള്ള മലയാളികളെ പദ്ധതിയുമായി കോര്‍ത്തിണക്കും. വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിന് ഒരു ലക്ഷം രൂപവരെ വായ്പ നല്‍കും

. വായ്പയുടെ പലിശ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. വിഭ വിഭവസമാഹരണത്തിനായി  മന്ത്രിമാരെ ഗ‍ള്‍ഫുനാടുകളിലേക്ക് അയക്കും. ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെവരെ ലഭിച്ചത്  1027 കോടി രൂപയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിലും പുനരധിവാസത്തിലുമാണ് ഇനി കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. പുനര്‍ നിര്‍മ്മാണത്തിലും പുനരധിവാസത്തിനും വിഭവസമാഹണം  വെല്ലുവിളിയാണ്. എന്നാല്‍ ഒന്നിച്ചു നിന്നാല്‍ വെല്ലുവിളികളെ അധിജീവിക്കാന്‍ സാധിക്കാനാകും.

ഇതിനായിവിഭവസമാഹണത്തിനായി  വിപുലമായ പദ്ധതികള്‍ നടത്തും.ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്ന് പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ധനശേഖരണം നടത്താനും തീരുമാനിച്ചു. ഇതിനും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക ചുമതല നല്‍കും.

വിഭവസമാഹരണത്തിന്  ലോകമെമ്പാടുമുള്ള  മലയാളികളെ കോര്‍ത്തിണക്കും. ലോക കേരള സഭയും പ്രവാസി സംഘടനകളെയും സംയോജിപ്പിച്ച് വിഭവസമാഹരണം നടത്തും. പ്രവാസികളില്‍ നിന്നുള്ള വിഭവസമാഹരണത്തിന് മന്ത്രിമാരെ ചുമതലപ്പെടുത്തും .സെപ്റ്റംബര്‍ മുതല്‍ വിഭവസമാഹരണ യജ്ഞം ആരംഭിക്കും.

ജില്ലകളിലെ ധനസമാഹരണത്തിന് മന്ത്രിമാര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്.

കാസര്‍കോട് – ഇ. ചന്ദ്രശേഖരന്‍
കണ്ണൂര്‍ – ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ
വയനാട് – രാമചന്ദ്രന്‍ കടന്നപ്പള്ളി
കോഴിക്കോട് – ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍
മലപ്പുറം – കെ.ടി. ജലീല്‍
പാലക്കാട് – എ.കെ. ബാലന്‍
തൃശ്ശൂര്‍ – സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍
എറണാകുളം – എ.സി. മൊയ്തീന്‍ ( ഇ.പി ജയരാജൻ സഹായിക്കും)
ഇടുക്കി – എം.എം. മണി
കോട്ടയം – തോമസ് ഐസക്, കെ. രാജു
ആലപ്പുഴ – ജി. സുധാകരന്‍, തിലോത്തമന്‍
പത്തനംതിട്ട – മാത്യു ടി തോമസ്
കൊല്ലം – മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം – കടകംപള്ളി സുരേന്ദ്രന്‍

സെപ്റ്റംബര്‍3 ന് ജില്ലാകളക്ടര്‍മാരുടെ യോഗം വിളിക്കും.വിദ്യാലയങ്ങളില്‍ നിന്നും സെപ്റ്റംബര്‍11 ന് ധനസമാഹരണം നടത്തും.

വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ 1ലക്ഷം രൂപ വായ്പ്പ നല്‍കും . വായ്പ വിതരണം ചെയ്യുക കുടുംബശ്രീ വ‍ഴിയാകും. കുടുംബശ്രീയില്‍ അംഗമല്ലാത്തവര്‍ക്ക് ബാങ്കുകള്‍ വ‍ഴി ഇത് സാധ്യമാക്കും.  ചെറുകിട കച്ചവടക്കാര്‍ക്ക് 10 ലക്ഷം രൂപ വായ്പ അനുവദിക്കും. ഇതുവരെ 1036 കോടി രൂപമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കുന്നതിനുളള പദ്ധതിയുടെ കണ്‍സള്‍ട്ടന്‍റ് പാര്‍ട്ട്ണറായി അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ കെ.പി.എം.ജിയെ നിയമിക്കാന്‍ തീരുമാനിച്ചു. കെ.പി.എം.ജിയുടെ സേവനം സൗജന്യമായിരിക്കും.
പ്രളയത്തില്‍ തകര്‍ന്ന പമ്പ പുനര്‍നിര്‍മിക്കുന്നതിനും ശബരിമല തീര്‍ത്ഥാടനം സൗകര്യപ്പെടുത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കും. ഇതിനുവേണ്ടി ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതതല സമിതിയെ നിയമിക്കും.
ഡോ.വി. വേണു, കെ.ആര്‍. ജ്യോതിലാല്‍, ടിങ്കു ബിസ്വാള്‍ എന്നീ സീനിയര്‍ ഉദ്യോഗസ്ഥരും പോലീസ് മേധാവി ലോക് നാഥ് ബെഹ്റയും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.
നവംബര്‍ 17-നാണ് മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കുന്നത്. പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും കെട്ടിടങ്ങളുമെല്ലാം സമയബന്ധിതമായി പുനര്‍നിര്‍മിക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ പുനര്‍നിര്‍മാണത്തിന്‍റെ ചുമതല ടാറ്റ പ്രൊജക്ട് ലിമിറ്റഡിന് നല്‍കാന്‍ തീരുമാനിച്ചു.  പ്രളയത്തില്‍ വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ വിവരശേഖരണം ഡിജിറ്റലായി നടത്തുന്നതിന് തീരുമാനിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News