മഴ മാറായിട്ടില്ല, പ്രളയജലം ഇറങ്ങിയിട്ടുമില്ല. പരിസരമാകെ ഒച്ച് പോലെയുള്ള പ്രാണികളുടെ ശല്യം വർദ്ധിക്കുന്ന സാഹചര്യമാണ്. വീടിനകത്തും പുറത്തും ഒച്ചുകൾ ഉണ്ടാക്കുന്ന അലോസരം ചില്ലറയല്ല. രാത്രിയായാൽ മിക്കവയും പുറത്തിറക്കും.

വീടിനുള്ളിൽ ഒച്ചിനെ കണ്ടാൽ വാതിലിന് സമീപം ഉപ്പ് വിതറുന്ന കുറുക്കുവഴിയാണ് മിക്കവരും നടത്തുന്നത്. എന്നാൽ ഇത് ഗുണകരമല്ല.

അൽപ്പം ശ്രദ്ധിച്ചാൽ ഒച്ച് ശല്യത്തിൽ നിന്ന് രക്ഷ നേടാൻ എളുപ്പമാണ്. കാഠിന്യം കൂടിയ കെമിക്കലുകൾ പ്രയോഗിക്കുന്നതിനേക്കാൾ ഉത്തമം ബ്ലീച്ചിംഗ് പൗഡർ, ഉപ്പ് എന്നിവ ചേർത്ത മിശ്രിതമാണ്.

1. മുറ്റവും പരിസരവും വൃത്തിയാക്കുക.

2. ഒച്ച് വളരുന്ന സാഹചര്യങ്ങൾ പൂർണമായി ഒഴിവാക്കുക. (ഉദാ.. മണ്ണിൽ കിടക്കുന്ന ചാക്കിന്റെ അടിഭാഗം, തടി, വിറക് കൂന .. ഓവ് ചാലുകൾ, മാലിന്യ കൂമ്പാരം.. etc)

3. ഒച്ച് വളരുന്ന മണ്ണ് 1-2 ഇഞ്ച് ലെവലിൽ ഇളക്കി മിശ്രിതം നന്നായി വിതറുക,

4.മണ്ണിളക്കിയ ഇടത്ത് രാത്രിയിൽ മിശ്രിതം വിതറുന്നത് കൂടുതൽ ഗുണം ചെയ്യും.

5. മുട്ട കുഞ്ഞുങ്ങൾ വിരിയാതിരിക്കാൻ തുടർച്ചയായി 3, 4 ദിവസം മിശ്രിതം പ്രയോഗിക്കുക. നാടൻ ഒച്ചുകൾ പൂർണമായും നശിക്കും.

6.ആഫ്രിക്കൻ ഒച്ചാണെങ്കിൽ പുകയില കഷായം കൂടി പ്രയോഗിക്കാം. പരിസര ശുചിത്വവും മരുന്നു പ്രയോഗവും വീട്ടിൽ മാത്രമല്ല, ആ പ്രദേശത്ത് തന്നെ സ്ഥിരമായി വേണ്ടി വരും.

തണുപ്പും ഈർപ്പവുള്ള ഇടങ്ങളിലാണ് ഒച്ചുകളുടെ വിഹാരം. മണ്ണിൽ കൂടുകൂട്ടുന്ന ഒച്ചുകൾ ദിവസങ്ങൾ കൊണ്ട് പെരുകും. അനുകൂല കാലവസ്ഥ ഉണ്ടാകുന്നതു വരെ ഒച്ചുകൾക്ക് മണ്ണിനടിയിൽ സുരക്ഷിതമായി കഴിയാനാകും. മുട്ടകളും നശിക്കില്ലെന്നതാണ് പ്രത്യേകത.