ഇന്ത്യയുടെ അഭിമാനതാരമായി ജിന്‍സണ്‍ ജോണ്‍സണ്‍; സുവര്‍ണ്ണ നേട്ടത്തിന്‍റെ ആഹ്ലാദത്തിമിര്‍പ്പില്‍ ജന്മനാട്

ഇന്ത്യയുടെ അഭിമാനതാരമായ ജിന്‍സണ്‍ ജോണ്‍സണ്‍ന്റെ സുവര്‍ണ്ണ നേട്ടത്തില്‍ ആഹ്ലാദത്തിമിര്‍പ്പില്‍ ജന്മനാട്. കോഴിക്കോട് ചക്കിട്ടപ്പാറയിലെ വീട്ടില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

കരിയറിലെ മികച്ച സമയം കുറിച്ചാണ് 1500 മീറ്ററിലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണം ജിന്‍സണ്‍ സ്വന്തമാക്കിയത്.

ജക്കാര്‍ത്ത വില്ലേജ് ഗെയിംസ് ട്രാക്കില്‍ 1500 മീറ്ററിന്റെ ഫൈനല്‍ വിസല്‍ മുഴങ്ങിയത് മുതല്‍ ജിന്‍സണ്‍ന്റെ വീട് ആകാംക്ഷയിലായി, പ്രാര്‍ത്ഥനയോടെ കുടുംബാംഗങ്ങള്‍. അവസാന ലാപ്പില്‍ പിന്നില്‍ നിന്ന് ജിന്‍സണ്‍ കുതിപ്പ് തുടങ്ങിയതോടെ ആവേശം പാരമ്യത്തിലേക്ക്.

ലോകോത്തര സ്പ്രീന്റര്‍മാരെ അനുസ്മരിപ്പിക്കും വിധം എതിരാളികളെ ബഹുദൂരം പിന്നിലാക്കി മകന്‍ ഫിനിഷിംഗ് പോയിന്റ് മറികടന്നപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലായി പിതാവ് ജോണ്‍സനും അമ്മ ശൈലജയും.

ജിന്‍സന്റെ ആദ്യകാല പരിശീലകന്‍ പീറ്ററും ആഹ്ലാദത്തില്‍ പങ്കുചേരാന്‍ ചക്കിട്ടപ്പാറയിലെ വീട്ടിലെത്തിയിരുന്നു. മധുരം പങ്കുവെച്ചാണ് മലയോര ഗ്രാമം ജക്കാര്‍ത്തയിലെ ജിന്‍സണ്‍ന്റെ സ്വര്‍ണ്ണ് കുതിപ്പ് അവിസ്മരണീയമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News