സൗദിയില്‍ നിന്ന് വിദേശികളയക്കുന്ന പണത്തിനു സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്താനൊരുങ്ങുന്നു 

സൌദിയില്‍ നിന്ന് വിദേശികളയക്കുന്ന പണത്തിനു സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തുന്ന കാര്യം സൗദി ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുന്നു. സൗദിയിലെ വിദേശികളയക്കുന്ന പണത്തിനു നിശ്ചിത ശതമാനം സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തുന്ന കാര്യം വരുന്ന ബുധനാഴ്ച ചേരുന്ന ശൂറാ കൗണ്‍സില്‍ യോഗം ചര്‍ച്ചചെയ്യും.

ശൂറാ കൗണ്‍സില്‍ മുന്‍ അംഗംവും സൗദി ഓഡിറ്റിംഗ് ബ്യൂറോ അതോറിറ്റി മേധാവിയുമായ ഹിസാം അല്‍ അന്‍ഖരിയാണ് സൗദിയിലെ വിദേശികളയക്കുന്ന പണത്തിനു മേല്‍സര്‍ചാര്‍ജ് ഏര്‍പ്പെടുത്തണമന്ന് ആവശ്യപ്പെട്ടിരുന്നത്.

സൗദിയില്‍ അടുത്തിടെ അനുഭവപ്പെട്ട സാമ്പത്തികമാന്ദ്യത്തിനിടെയും രാജ്യത്തില്‍ നിന്നും വിദേശികളയക്കുന്ന പണത്തിന്മേല്‍ നിശ്ചിത ശതമാനം ഏര്‍പ്പെടുത്തിയേക്കുമെന്ന് സജീവമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ധന മന്ത്രാലയം തത്കാലം നടപ്പാക്കിനില്ലന്ന് അറിയിച്ചിരുന്നു.

പല രാജ്യങ്ങളിലുമുള്ളതു പോലെ വിദേശികളുടെ വരുമാനത്തില്‍ നിന്നും നിശ്ചിത ശതമാനം രാജ്യത്ത് തന്നെ ചിലവഴിക്കാന്‍ പ്രേരിപ്പിക്കുയാണ്.

സ്വദേശി വത്കരണവുമായി ബന്ദപ്പെട്ട് നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പടുന്ന സാഹചര്യത്തിലാണ് വിദേശികളയക്കുന്ന പണത്തിന്‍മേല്‍ സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ശൂറാ കൗണ്‍സില്‍ ചര്‍ച്ച നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News