കൈകോര്‍ത്ത് മുന്നേറാം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് ദേശാഭിമാനി ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം 1.7കോടി രൂപ കൈമാറി

മുഖ്യമന്ത്രിയുടെ ദുരുതാശ്വാസനിധിയിലേക്ക‌് ദേശാഭിമാനി പ്രവർത്തകരുടെ ഒരുമാസത്തെ ശമ്പളമായ 1.7കോടി രൂപ കൈമാറി.

ജനറൽ മാനേജർ കെ ജെ തോമസ‌്, ചീഫ‌് എഡിറ്റർ പി രാജീവ‌്, റസിഡന്റ‌് എഡിറ്റർ പി എം മനോജ‌് എന്നിവർ ചേർന്നാണ‌് മുഖ്യമന്ത്രി പിണറായി വിജയന‌് ചെക്ക‌് കൈമാറിയത‌്.

മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ ഇ പി ജയരാജൻ, എം എം മണി, കടകംപള്ളി സുരേന്ദ്രൻ, ദേശാഭിമാനി ജേർണലിസ‌്റ്റ‌്, നോൺ ജേർണലിസ‌്റ്റ‌് യൂണിയൻ ഭാരവാഹികളായ സുരേഷ‌് വെള്ളിമംഗലം, ടോം പനക്കൽ തുടങ്ങിയവർ പങ്കെടുത്തു.

‘പ്രളയത്തിൽ തകർന്ന കേരളത്തെ പുനസൃഷ‌്ടിക്കാൻ ഒരു മാസത്തെ ശമ്പളം’ എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം അനുസരിച്ച‌് സംഭാവന നൽകുന്ന ആദ്യ മാധ്യമ സ്ഥാപനമാണ‌് ദേശാഭിമാനി.

നേരത്തെ ഒരുദിവസത്തെ ശമ്പളമായ 6.5 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക‌് നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel