രൂപയുടെ മൂല്യം ഇടിയുന്നത് കേന്ദ്ര സർക്കാരിന്റെ പരാജയം; വാവിട്ട വാക്ക് വിഴുങ്ങാനാകാതെ മോദി; വീഡിയോ

ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യ തകര്‍ച്ചയില്‍ രൂപ. രൂപയെ റെക്കോര്‍ഡ് തകര്‍ച്ചയിലെത്തിച്ചതില്‍ മറുപടി പറയാതെ നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം.

യുപിഎ ഭരണകാലത്ത് രൂപയുടെ മൂല്യം ഇടിഞ്ഞപ്പോള്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി യുപിഎ ഗവണ്‍മെന്‍റിനെ വിമര്‍ശിക്കുന്ന പ്രസംഗം ഇന്ന് മോദിയെ തിരിഞ്ഞ് കുത്തുകയാണ്.

പെട്രോള്‍ ഡീസല്‍ വില അടിക്കടി വര്‍ധിപ്പിച്ച് എല്ലാ മേഖലയിലെ ജനങ്ങളേയും ആത്മഹത്യയിലേക്ക് നയിക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ഇരമ്പുകയാണ്.

ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 70 രൂപ 59 പൈസയിലെത്തി. ഇന്നലേയും ഇന്നുമായി ഇടിഞ്ഞത് 49 പൈസ.സെന്‍സെക്‌സ് വീണ്ടും താഴ്ന്നു.

അതേ സമയത്ത് യുപിഎ കാലത്ത് രൂപയുടെ മൂല്യം ഇടിയുന്നതിനെ രൂക്ഷമായി വിമര്‍ശിക്കുന്ന മോദിയുടെ പ്രസംഗം സോഷ്യല്‍ മീഡിയല്‍ വൈറലാകുമ്പോള്‍ ഇന്നത്തെ മൂല്യ തകര്‍ച്ചയില്‍ ഒരക്ഷരം മിണ്ടാതെ നില്‍ക്കുകയാണ് മോദി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News