കണ്ണൂർ വിമാനത്താവളത്തിൽ എയർപോർട്ട് അതോറിറ്റിയുടെ കാലിബറേഷൻ പരിശോധന ആരംഭിച്ചു

കണ്ണൂർ വിമാനത്താവളത്തിൽ എയർപോർട്ട് അതോറിറ്റിയുടെ കാലിബറേഷൻ പരിശോധന ആരംഭിച്ചു. ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം അഥവാ ഐഎൽഎസിന്റെ കൃത്യതയാണ് ചെറുവിമാനം ഉപയോഗിച്ച് പരിശോധിക്കുന്നത്.

ഏതു സമയത്തും കാലാവസ്ഥയിലും വിമാനങ്ങൾ സുരക്ഷിതമായി പറന്നിറങ്ങാൻ സഹായിക്കുന്നതാണ് ഐഎൽഎസ്.

മൂന്ന് മണിക്കൂറിലേറെ നേരം നടക്കുന്ന പരിശോധനയ്ക്ക് ഡൽഹിയിൽ നിന്നെത്തിയ എയർപോർട്ട് അതോറിറ്റിയുടെ ഉദ്യോഗസ്ഥരാണ് നേതൃത്വം നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News