ഏഷ്യകപ്പിനുളള ഇന്ത്യന്‍ ടീമില്‍ നിന്ന് സച്ചിന്‍ തെണ്ടുല്‍ക്കറിന്‍റെ മകന്‍ പുറത്ത്

ഏഷ്യകപ്പിനുളള ഇന്ത്യന്‍ ടീമില്‍ നിന്ന് സച്ചിന്‍ തെണ്ടുല്‍ക്കറിന്‍റെ മകന്‍ അര്‍ജുന്‍ പുറത്ത്. ശ്രീലങ്കയ്‌ക്കെതിരെ നടന്ന ചതുര്‍ദിന മത്സരത്തിലെ മോശം പ്രകടനമാണ് അര്‍ജുന് ടീമില്‍ നിന്നും പുറത്തേക്കുള്ള വ‍ഴി കാണിച്ചത്.

നേരത്തെ മുംബൈയുടെ ഓഫ് സീസണ്‍ ക്യാമ്പില്‍ നിന്നും അര്‍ജുനെ ഒഴിവാക്കപ്പെട്ടിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്‍രെ മകന്‍ ബാറ്റിങ്ങിന് പകരം ബൗളിങ്ങിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
എന്നാല്‍ സ്ഖഥിരതയാര്‍ന്ന പ്രകടനം കാ‍ഴ്ച വെക്കാന്‍ അര്‍ജുന് സാധിച്ചിരുന്നില്ല.

ലോക ക്രിക്കറ്റിന്‍റെയും ഇന്ത്യയുടെയും അഭിമാനമായ സച്ചിന്‍ ടെന്‍റുല്‍ക്കറിന്‍റെ മകന്‍ അര്‍ജുന്‍ ടെന്‍റുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ സംഭവം ഏറെ മാധ്യമ ശ്രദ്ധ ലഭിച്ചിരുന്നു,.
ക്രിക്കറ്റ് ലോകവും ആരാഘകരും ഏറെ പ്രതീക്ഷയോടെ കാത്തിരിന്ന സംഭവം.

എന്നാല്‍ അന്ന് 10 പന്തുകള്‍ നേരിട്ടെങ്കിലും അര്‍ജുന്‍ ഒരു റണ്ണു പോലും എടുക്കാതെ പൂജ്യനായി മടങ്ങുകയായിരുന്നു. ലങ്കന്‍ താരം ദുല്‍ഷന്റെ പന്തില്‍ സൂര്യ ബന്ദ്ര പിടിച്ചാണ് അര്‍ജുന്‍ പുറത്തായത്. രണ്ടാം ഇന്നിംഗ്‌സില്‍ 14 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. ക‍ളിയില്‍ നാല് ഇന്നിംഗ്‌സുകളിലായി മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here