കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വ്യവസ്ഥകളില്‍ കേരളത്തിന് ഇളവ് നല്‍കും; സര്‍വകക്ഷി എംപിമാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ്

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വ്യവസ്ഥകളില്‍ കേരളത്തിന് ഇളവ് നല്‍കാമെന്ന് സര്‍വകക്ഷി എംപിമാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ്. കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ് തോമറാണ് എംപിമാര്‍ക്ക് ഇതു സംബന്ധിച്ച ഉറപ്പ് നല്‍കിയത്.

പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയെ കൂടുതല്‍ ആശ്രയിക്കാന്‍ സാധിക്കുന്ന നിലയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണെങ്കില്‍ അനുകൂലനടപടി സ്വീകരിക്കാം എന്നും ഉറപ്പ് ലഭിച്ചതായി മന്ത്രിമാര്‍ പറഞ്ഞു.

കേരളത്തിനായി കൂടുതല്‍ കേന്ദ്ര സഹായങ്ങള്‍ ഉണ്ടാകുമെന്ന പൊതുവികാരമാണ് കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സര്‍വകക്ഷി എംപിമാര്‍ പങ്കുവച്ചത്.

പിഎംഎവൈ, പിജിഎസ്എ തുടങ്ങിയ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കുന്നതിന് വ്യവസ്ഥകള്‍ ഉദാരമാക്കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി നരേന്ദ്ര സിങ് തോമര്‍ ഉറപ്പ് നല്‍കിയതായി എംപിമാര്‍ പറഞ്ഞു.

പ്രധാന മന്ത്രി ആവാസ് യോജന പദ്ധതിയില്‍ കേരളത്തിനനുവദിക്കുന്ന വീടുകളില്‍ പ്രളയബാധിതര്‍ക്ക് മുന്‍ഗണന ലഭിക്കും. തൊഴിലുറപ്പ് പദ്ധതിയെ ഫലപ്രദമായി പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം ഉണ്ടാകും.

ഇതിന്റെ ഭാഗമായി ലേബര്‍ ബജറ്റ് കൂട്ടിക്കൊണ്ടുള്ള പദ്ധതി സമര്‍പ്പിക്കുകയാണെങ്കില്‍ അനുകൂല തീരുമാനം ഉണ്ടാകും. തകര്‍ന്ന ഗ്രാമീണ റോഡുകളുടെ നിര്‍മാണം തൊഴിലുറപ്പ് പദ്ധതിയുടെ പരിധിയില്‍പെടുത്തുമെന്നും മന്ത്രി എംപിമാരെ അറിയിച്ചു.

അരി സൗജന്യമാക്കണമെന്ന കേരളത്തിന്റെ ആവശ്യം മന്ത്രി സഭയ്ക്ക് മുന്‍പാകെ വെക്കാമെന്ന് ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ ഉറപ്പുനല്‍കിയതായും എം പി മാര്‍ അറിയിച്ചു.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിനായി എത്തുന്ന മുഴുവന്‍ തുകയും കേരളത്തിനു തന്നെ ലഭിക്കാന്‍ നടപടികളുണ്ടാകണമെന്നും എംപിമാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News