“വിഷമിക്കേണ്ട എല്ലാം ശരിയാകും”; കേരളത്തിന് ഹൈദരബാദിൽ നിന്നും ഏഴാം ക്ലാസുകാരിയുടെ ആശ്വാസവാക്കുകൾ

“വിഷമിക്കേണ്ട എല്ലാം ശരിയാകും” ഹൈദരാബാദിൽ നിന്നും കേരളത്തിലേക്ക് അയച്ച ദുരിതാശ്വാസ സാമഗ്രികൾക്കിടയിൽ ഏഴാം ക്ലാസുകാരി വച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ഹൈദരാബാദിലെ ടൈംസ് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയായ മാളവിക അലീക്കലാണ് കേരളത്തിലെ ദുരിതബാധിതർക്കായി വിദ്യാലയത്തിൽ ശേഖരിച്ച സാധനങ്ങൾക്കൊപ്പം പ്രതീക്ഷയുടെ ഈ കുറിപ്പ് എഴുതി വച്ചത്.

പഠിച്ചതും വളർന്നതുമെല്ലാം കേരളത്തിനു പുറത്താണെങ്കിലും ജന്മംകൊണ്ട് മലയാളിയാണ് മാളവിക. കേരളത്തിൽ വെള്ളപ്പൊക്കം എന്ന് കേട്ടപ്പോൾ ആകെ വിഷമത്തിലായിരുന്നു.

കേരളത്തിലെ ദുരിതബാധിതർക്ക് വിദ്യാലയത്തിൽ നിന്നും അവശ്യസാധനങ്ങൾ കൊടുക്കാൻ തീരുമാനിച്ചതിനെ ഭാഗമായി കുട്ടികളോടും തങ്ങളാൽ കഴിയുന്നത് കൊണ്ടുവരാൻ സ്കൂൾ അധികൃതർ നിർദ്ദേശിച്ചു. ഇതുപ്രകാരം രണ്ടുദിവസം കൊണ്ട് സ്വരുക്കൂട്ടിയ വിവിധ സാധനങ്ങളാണ് മാളവിക സ്കൂളിൽ ഏൽപ്പിച്ചത്.

അമ്മയോട് പറഞ്ഞ് തൻറെ കൊച്ചു ബുദ്ധിയിൽ തോന്നിയ സാധനങ്ങൾ വാങ്ങിപ്പിച്ചു. കുറച്ചു വസ്ത്രങ്ങൾ, മെഴുകുതിരി, തീപ്പെട്ടി, ബിസ്ക്കറ്റ്, നോട്ടുബുക്കുകൾ എന്നിങ്ങനെയുള്ള സാധനങ്ങൾ വാങ്ങി. അത് പാക്കറ്റിലാക്കി സ്കൂളിൽ ഏൽപ്പിച്ചു. അതിനൊപ്പമാണ് ഈ ആശ്വാസവാക്കുകളുo അവൾ എഴുതിച്ചേർത്തത്

. മലയാളം എഴുതാൻ അറിയാൻ പാടില്ലാത്ത അവൾ don’t worry എന്നതിൻറെ മലയാളം അമ്മയോട് ചോദിച്ചു. അമ്മയാണ് അവളുടെ ആവശ്യപ്രകാരം വിഷമിക്കേണ്ട എല്ലാം ശരിയാവുമെന്ന് എഴുതി നൽകിയത്. അതിനുതാഴെ തന്റെ പേരും കുറച്ച് പൂക്കളുടെ ചിത്രങ്ങളും അവൾ വരച്ചുചേർത്തു.

കോഴിക്കോട് മാങ്കാവ് പട്ടേൽതാഴം സ്വദേശിയായ രഘു അലീക്കലിന്റെയും സോണിയുടെയും മകളാണ് മാളവിക. അഞ്ചുകൊല്ലം ദില്ലിയിലെ പഠനത്തിനുശേഷം ഈ പതിനൊന്നു വയസ്സുകാരി തെലുങ്കാനയിലെ ടൈംസ് സ്കൂളിൽ ചേർന്നിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News