സഞ്ചു സാംസണ്‍ ഉള്‍പ്പെടെ പതിമൂന്ന് താരങ്ങള്‍ക്കെതിരെ കെസിഎ നടപടി

കേരള ക്രിക്കറ്റ് ടീമില്‍ ക്യാപറ്റനെതിരെ കലാപത്തിന് ആഹ്വാനം ചെയ്തതിന് സഞ്ജു വി സാംസണ്‍ ഉള്‍പ്പടെയുള്ള 13 താരങ്ങള്‍ക്കെതിരെ കെസിഎ അച്ചടക്ക നടപടി എടുത്തു.

പതിമൂന്ന് താരങ്ങളുടേയും അടുത്ത മൂന്ന് മത്സരങ്ങളിലെ മാച്ച് ഫീ പി‍ഴയായി ഈടാക്കാനും മുതിര്‍ന്ന അഞ്ച് താരങ്ങള്‍ക്ക് സസ്പെന്‍ഷനും പി‍ഴ ഈടാക്കാനും കെസിഎ തീരുമാനിച്ചു.

ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും കെസിഎ അറിയിച്ചു.

മത്സരങ്ങളിലെ തോല്‍വി കേരള രഞ്ജി ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി സഹതാരങ്ങളില്‍ കെട്ടിവെയ്ക്കുന്നെന്ന് ആരോപിച്ചാണ് സഞ്ജു വി സാംസണ്‍ ഉള്‍പ്പടെയുള്ള 13 താരങ്ങള്‍ കെസിഎയ്ക്ക് പരാതി നല്‍കിയത്.

ടീമിനുള്ളില്‍ ക്യാപ്റ്റനെതിരെ കലാപത്തിന് ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരങ്ങള്‍ക്കെതിരെ കെസിഎ നടപടി എടുത്തത്.

മുഹമ്മദ് അസറുദ്ദീന്‍, സന്ദീപ് വാര്യര്‍, രോഹന്‍ പ്രേം, റൈഫി വിന്‍സെന്‍റ് ഗോമസ്, കെഎം ആസിഫ് എന്നീ 5 സീനിയര്‍ താരങ്ങള്‍ക്ക് അടുത്ത മൂന്ന് കളികളില്‍ കെസിഎ വിലക്ക് ഏര്‍പ്പെടുത്തി.

ഇവരുടെ അടുത്ത മൂന്ന് മത്സരങ്ങളിലെ മാച്ച് ഫീ പി‍ഴയായി ഈടാക്കാനും കെസിഎ തീരുമാനിച്ചു. സീനിയര്‍ താരങ്ങളുടെ പ്രേരണയിലാണ് മറ്റ് 8 പേര്‍ പരാതിയില്‍ ഒപ്പിട്ടതെന്നും കെസിഎ കണ്ടെത്തിയിട്ടുണ്ട്.

ഇവരുടേയും അടുത്ത മൂന്ന് മത്സരങ്ങളിലെ മാച്ച് ഫീ പി‍ഴയായി ഈടാക്കും. പി‍ഴയായി ഈടാക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും കെസിഎ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News