പ്രളയക്കെടുതിയില്‍ കൈത്താങ്ങായി സിപിഐഎം; ബക്കറ്റ് പിരിവിലൂടെ സമാഹരിച്ചത് 26 കോടിയിലധികം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി പി ഐ എം സമാഹരിച്ച സംഭാവന ഇരുപത്തിയാറ്‌ കോടി ക‍ഴിഞ്ഞു.

അതത് ഏര്യാകമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ചെടുത്ത തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയെന്നും തുക സമാഹരിക്കുന്ന പ്രവർത്തനം തുടരുന്നുവെന്നും സി പിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളിൽ സർക്കാരിനെ സഹായിക്കാൻ
സി പി ഐ എം ഇതുവരെ സമാഹരിച്ചത് ഇരുപത്തിയാറ്‌ കോടി നാല്‍പ്പത്തിമൂന്ന്‌ ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി എഴുന്നൂറ്റി എഴുപത്തിയെട്ട്‌ രൂപയാണ്.

ചുരുങ്ങിയ ദിവസംകൊണ്ടാണ് സി പി ഐ എം ഇത്രയും വലിയ തുക സമാഹരിച്ചെടുത്തത്.തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയെന്നും സമാഹരണ പ്രവർത്തനം തുടരുന്നുവെന്നും സി പിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ജില്ലതിരിച്ചുള്ള കണക്കനുസരിച്ച്.
1കാസര്‍കോഡ്‌ – 13412490
2കണ്ണൂര്‍ – 78442969
3 വയനാട്‌ – 3500000
4. കോഴിക്കോട്‌ – 23153268
5. മലപ്പുറം – 25866644
6. പാലക്കാട്‌ – 24012161
7. തൃശ്ശൂര്‍ – 20918862
8. എറണാകുളം – 3921006
9. ഇടുക്കി – 2100000
10. കോട്ടയം – 13600000
11. ആലപ്പുഴ – 6979523
12. പത്തനംതിട്ട – 2037701
13. കൊല്ലം – 20819430
14. തിരുവനന്തപുരം – 25558724
ആകെ – 26,43,22,778

നേരത്തെ രണ്ട് ദിവസംകൊണ്ട് നടത്തിയ ഫണ്ട്‌ സമാഹരണത്തിലൂടെ പതിനാറ് കോടി നാപ്പത്തിമൂന്ന് ലക്ഷത്തി എ‍ഴുപത്തി മൂവായിരത്തി തൊള്ളായിരത്തി നാപ്പത് രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നകതിന് കേരളത്തിലാദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി ഇത്രയുമധികം തുക ജനങ്ങളിൽനിന്ന് ശേഖരിച്ച് നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News