മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയാക്കാനുള്ള നീക്കവുമായി തമി‍ഴ്നാട്; പ്രാരംഭപ്രവൃത്തികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയാക്കാനുള്ള നീക്കവുമായി തമി‍ഴ്നാട്.
ഇതിനുള്ള പ്രാരംഭപ്രവൃത്തികള്‍ ആരംഭിച്ചതായി തമി‍ഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി . പ്രളയത്തെക്കുറിച്ച് കേരളം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും പളനിസാമി പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച ഭീതി ഒ‍ഴിയാത്ത സാഹചര്യത്തിലും അണക്കെട്ടിലെ ജലനിരപ്പ് നിലവിലുള്ള 142 അടിയില്‍ നിന്നും 152അടിയിലേക്ക് ഉയര്‍ത്തുമെന്ന വെല്ലുവിളിയുമായാണ് , തമി‍ഴ്നാട് രംഗത്ത് എത്തിയിരിക്കുന്നത്.

ഇതിനായി അണക്കെട്ട് ബലപ്പെടുത്തുന്ന ജോലികള്‍ തുടങ്ങിയതായും സുപ്രീംകോടതിയില്‍ നിന്നും അനുമതി ലഭിച്ചാലുടന്‍ അണക്കെട്ടിലെ ജലനിരപ്പ് 152അടി ആക്കുമെന്നും തമി‍ഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നത് കൊണ്ടല്ല കേരളത്തില്‍ പ്രളയമുണ്ടായത്. മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയതാണ്.

എന്നാല്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ സുപ്രീംകോടതി അനുമതി നല്‍കുമെന്ന് ഭയന്നാണ് കേരളം അപവാദ പ്രചരണം നടത്തുന്നത്. കേരളത്തിലെ അണക്കെട്ടുകള്‍ കനത്തമ‍ഴ മൂലം നിറഞ്ഞിരുന്നുവെന്നും പളനിസാമി വ്യക്തമാക്കി.

അതേസമയം , മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇൗമാസം 31വരെ 139 അടിയാക്കി നിനിര്‍ത്തുമെന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ട്. ജലനിരപ്പ് അനുവദനീയ പരിധിയായ 142അടിയിലേക്ക് ഉയര്‍ത്തേണ്ടതില്ലെന്ന് മേല്‍നോട്ട സമിതിയും നിര്‍ദ്ദേശിച്ചിരുന്നു.

ഇതിനിടയിലാണ് അണക്കെട്ടിെന്‍റ സുരക്ഷയെ തന്നെ ബാധിക്കുന്ന രീതിയുല്‍ ജലനിരപ്പ് ഉയര്‍ത്താനുള്ള തമി‍ഴ്നാടിെ ന്‍റ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News