ജോണ്‍ ബ്രിട്ടാസ് എെബിഎഫ് ഡയറക്ടര്‍ ബോര്‍ഡില്‍; കെ മാധവന്‍ ബോര്‍ഡ് അംഗം, എന്‍പി സിങ് പുതിയ പ്രസിഡണ്ട്

കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം. ഇന്ന് ദില്ലിയില്‍ നടന്ന എെബിഎഫ് ജനറല്‍ ബോഡി യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്.

മലയാളിയായ കെ മാധവനും ഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റാര്‍ സൗത്ത് എംഡിയാണ് മാധവന്‍. 15 അംഗ ഡയറക്ടര്‍ ബോര്‍ഡിനെയാണ് ജനറല്‍ ബോഡി തിരഞ്ഞെടുത്തത് .

എെബിഎഫിന്‍റെ പുതിയ പ്രസിഡണ്ടായി എന്‍പി സിങ്ങിനെയും തിരഞ്ഞെടുത്തു. സോണി ടെലിവിഷന്‍റെ സിഇഒ ആണ് അദ്ദേഹം.

ഇന്ത്യയിലെ ടെലിവിഷന്‍ ചാനലുകളുടെ മാനേജ്മെന്‍റുകളുടെ സംഘടനയാണ് ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News