ഡ്രോണ്‍ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ; ഇനി വലിയ ഡ്രോണുകള്‍ക്കും ഇന്ത്യയില്‍ പറക്കാം; നിയമതടസ്സങ്ങള്‍ ഒ‍ഴിവാകുന്നു

വലിയ ഡ്രോണുകള്‍ക്കും ഇന്ത്യയില്‍ പറക്കാനുള്ള അനുമതി ലഭിച്ചേക്കും. 2018 ഡിസംബര്‍ ഒന്നു മുതല്‍ വലിയ ഹെവി ഡ്യൂട്ടി ഡ്രോണുകള്‍ ഇന്ത്യയില്‍ പറക്കാനുള്ള അനുമതി ആയി.

റിമോട്ട്‌ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ് സംവിധാനം എന്നറിയപ്പെടുന്ന വലിയ ഡ്രോണുകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വന്‍പ്രചാരമുണ്ട്.

ഹെവി ഡ്യൂട്ടി ഡ്രോണുകള്‍ക്ക് ഇന്ത്യ അനുമതി നല്‍കുന്നതോടെ ഡ്രോണ്‍ വിപ്ലവം ഇന്ത്യയിലും സാധ്യമാകും.

കൃഷി, പ്രതിരോധം, സുരക്ഷ, കൊറിയര്‍ സേവനം തുടങ്ങിയ വിവിധ മേഖലകളില്‍ ഇത് നേട്ടമാവും. നാനോ, മൈക്രോ, മിനി, മീഡിയം, ലാര്‍ജ് എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലാണ് ഡ്രോണുകള്‍ പുറത്തിറങ്ങുന്നത്.

250 ഗ്രാമാണ് മൈക്രോ ഡ്രോണുകളുടെ ഭാരം. ലാര്‍ജ് ഡ്രോണുകള്‍ക്ക് 150 കിലോ വരെ ഭാരമുണ്ടാകും. ഹെവി ഡ്യൂട്ടി ഡ്രോണുകള്‍ പറത്താന്‍ 18 വയസ്സു തികഞ്ഞിരിക്കണമെന്ന നിബന്ധനയും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്.

ഇംഗ്ലീഷ് പരിജ്ഞാനവും പത്താം ക്ലാസും ഉള്ളവര്‍ക്ക് മാത്രമേ ഡ്രോണ്‍ പറത്താനാകൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News