കണ്ണൂർ വിമാനത്താവളത്തിൽ എയർപോർട്ട് അതോറിറ്റിയുടെ കാലിബറേഷൻ പരിശോധന ആദ്യ ഘട്ടം വിജയകരം

കണ്ണൂർ വിമാനത്താവളത്തിൽ എയർപോർട്ട് അതോറിറ്റിയുടെ കാലിബറേഷൻ പരിശോധന ആദ്യ ഘട്ടം വിജയകരം.

ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം അഥവാ ഐഎൽഎസിന്റെ കൃത്യതയാണ് ചെറുവിമാനം ഉപയോഗിച്ച് പരിശോധിച്ചത്.പരിശോധന നാളെയും തുടരും

കണ്ണൂർ വിമാനത്താവളത്തിലെ ഇൻസ്ട്രുമെന്റ് ലാന്റിങ് സിസ്റ്റത്തിന്റെ പ്രവർത്തന ക്ഷമത പരിശോധനയാണ് പുരോഗമിക്കുന്നത്.

ആദ്യ ദിവസത്തെ പരിശോധന നാല് മണിക്കൂർ സമയമെടുത്താണ് പൂർത്തീകരിച്ചത്. വിമാനത്താവാളത്തിന് മുകളിലൂടെ വട്ടം കറങ്ങിയും റൺവേയ്ക്ക് മുകളിലൂടെ ഉയർന്നും താഴ്ന്നും പറന്നുമാണ് പരിശോധന നടത്തിയത്.

ഏതു സമയത്തും കാലാവസ്ഥയിലും വിമാനങ്ങൾ സുരക്ഷിതമായി പറന്നിറങ്ങാൻ സഹായിക്കുന്നതാണ് ഐഎൽഎസ്.

രണ്ടു പൈലറ്റുമാർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരാണ് ബീച്ച് ക്രാഫ്റ്റ് ചെറു വിമാനത്തിൽ പരിശോധന നടത്തിയത്.

പരിശോധന പൂർത്തിയായത്തിന് ശേഷം റിപ്പോർട്ട് നൽകും റൺവേയിൽ സ്ഥാപിച്ച ലൈറ്റുകളും എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥർ പരിശോധിച്ചു.

ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ പരിശോധന നടത്തും.

തുടർന്ന് വലിയ യാത്രാ വിമാനമിറക്കി റൺവേ പരിശോധിച്ച ശേഷം അന്തിമ അനുമതി നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here